ന്യൂദല്‍ഹി: ബോളിവുഡ് പഴയകാല സൂപ്പര്‍താരം രാജേഷ് ഖന്ന ആശുപത്രിയിലെന്ന് റിപ്പോര്‍ട്ട്. ഖന്ന ആശുപത്രിയിലാണെന്ന് അദ്ദേഹത്തിന്റെ മാനേജര്‍ മാധ്യമങ്ങളെ അറിയിച്ചു.
” രാജേഷ് ഖന്ന അസുഖബാധിതനാണ്. നാല് ദിവസമായി അദ്ദേഹം ഭക്ഷണം കഴിച്ചിട്ട്” നടന്റെ മാനേജര്‍ അശ്വിന്‍ പറഞ്ഞു.
രാജേഷിന്റെ ഭാര്യയും നടിയുമായ ഡിംപിള്‍ കപാഡിയയാണ് അദ്ദേഹത്തിനൊപ്പം ആശുപത്രിയിലുള്ളത്. ഡിംപിളുമായുള്ള ബന്ധം ഖന്ന വേര്‍പെടുത്തിയിരുന്നു. മകള്‍ റിങ്കിയും അദ്ദേഹത്തെ കാണാനെത്തിയിരുന്നു.
ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രിലിലും ഖന്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ബോളിവുഡിന്റെ ആദ്യ സൂപ്പര്‍സ്റ്റാര്‍ എന്നറിയിപ്പെടുന്ന രാജേഷ് ഖന്ന 150തിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1960-70 കാലഘട്ടത്തില്‍ ബോളിവുഡിലെ സ്ഥിരസാന്നിധ്യമായിരുന്നു അദ്ദേഹം. ആരാധന, ആനന്ദ്, റാസ് തുടങ്ങിയ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
