എഡിറ്റര്‍
എഡിറ്റര്‍
ചാലക്കുടി വധക്കേസിലെ ഇടക്കാല ഉത്തരവില്‍ ജസ്റ്റിസ് ഉബൈദിനെതിരെ കൊല്ലപ്പെട്ട രാജീവിന്റെ അമ്മയുടെ പരാതി
എഡിറ്റര്‍
Tuesday 24th October 2017 11:55am

കൊച്ചി: ജസ്റ്റിസ് ഉബൈദിനെതിരെ പരാതി. ചാലക്കുടി രാജീവ് വധക്കേസിലെ ഇടക്കാല ഉത്തരവ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ള അഭിഭാഷകന്‍ ഉദയഭാനുവിന് തെളിവ് നശിപ്പിക്കാന്‍ ഇത് സഹായിച്ചു എന്നാണ് പരാതി. കൊല്ലപ്പെട്ട രാജീവിന്റെ അമ്മയാണ് പരാതി നല്‍കിയത്.

ഇടക്കാല ഉത്തരവ് അന്വേഷണം വൈകിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. നേരത്തെ, രാജീവ് വധത്തില്‍ അഡ്വക്കേറ്റ് ഉദയഭാനുവിന്റെ കേസ് പരിഗണിക്കുന്ന ഹൈക്കോടതി ജഡ്ജി പിന്‍മാറിയിരുന്നു. കൊല്ലപ്പെട്ട രാജീവിന്റെ മകന്‍ ആശങ്ക അറിയിച്ചതിനെ തുടര്‍ന്നാണ് പിന്‍മാറ്റം.


Also Read: ‘മലയാളി മങ്കയോ തമിഴ് പെണ്‍കൊടിയോ, ആരാണ് കൂടുതല്‍ സുന്ദരി?’; ചാനല്‍ ചര്‍ച്ച അതിരു വിട്ടപ്പോള്‍, വീഡിയോ


അതേ സമയം കേസിലെ ഏഴാം പ്രതിയായ ഉദയഭാനുവിനെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് പൊലീസ് ഹൈക്കോതിയെ അറിയിച്ചു.

നിലവില്‍ രാജീവ് വധക്കേസില്‍ എഴാം പ്രതിയാണ് അഡ്വക്കേറ്റ് ഉദയഭാനു. കൊലപാതകം നടന്ന ദിവസം ഒന്നാം പ്രതിയുമായി ഉദയഭാനു ഏഴു തവണ സംസാരിച്ചിരുന്നെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. രാജീവിന്റെ അങ്കമാലിയിലെ വീട്ടില്‍ ഉദയഭാനു പലതവണ വന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് നേരത്തെ ലഭിക്കുകയും ചെയ്തിരുന്നു.

കോടതിയില്‍ പൊലീസ് സമര്‍പ്പിച്ച മറ്റ് പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ രാജീവിനെ പ്രതികള്‍ തട്ടിക്കൊണ്ടു വന്നത് ഉദയഭാനുവിനും കൂടി വേണ്ടിയാണെന്ന് വ്യക്തമാക്കിയിരുന്നു. പ്രതികളുടെ മൊഴിയിലും ഉദയഭാനുവിന്റെ പങ്കിനെ കുറിച്ച് പറയുന്നുണ്ട്.

Advertisement