രാജീവ് രവി - ആസിഫ് അലി ചിത്രം കുറ്റവും ശിക്ഷയും തീയേറ്ററുകളിലേക്ക്; റിലീസിംഗ് തിയ്യതി പുറത്തുവിട്ടു
Malayalam Cinema
രാജീവ് രവി - ആസിഫ് അലി ചിത്രം കുറ്റവും ശിക്ഷയും തീയേറ്ററുകളിലേക്ക്; റിലീസിംഗ് തിയ്യതി പുറത്തുവിട്ടു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 12th April 2021, 6:24 pm

കൊച്ചി: ആസിഫ് അലിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ‘കുറ്റവും ശിക്ഷയും’ റിലീസിംഗ് തിയ്യതി പുറത്തുവിട്ടു. ജൂലായ് 2 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

സിനിമയുടെ ഒഫീഷ്യല്‍ പേജിലും, ആസിഫ് അലി , ഷറഫുദീന്‍, സണ്ണി വെയ്ന്‍, അലെന്‍സിയര്‍ ലോപ്പസ്, സെന്തില്‍ കൃഷ്ണ തുടങ്ങിയവരുടെ എന്നിവരുടെ സോഷ്യല്‍ മീഡിയ പേജുകളിലുടെയുമാണ് റിലീസിംഗ് തിയ്യതി പ്രഖ്യാപിച്ചത്.

രാജീവ് രവിയും ആസിഫ് അലിയും ഒന്നിക്കുന്ന ഈ പൊലീസ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.

നേരത്തെ ചിത്രം ഒ.ടി.ടി റിലീസ് ആയിരിക്കാമെന്ന തരത്തില്‍ പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ചിത്രം തിയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നടനും പൊലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസാണ് ഈ ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്.

മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

ചിത്രത്തില്‍ ആസിഫ് അലിക്ക് പുറമെ സണ്ണിവെയ്ന്‍, അലന്‍സിയര്‍, ഷറഫുദ്ദീന്‍, സെന്തില്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വലിയപെരുന്നാള്‍, തൊട്ടപ്പന്‍, കിസ്മത്ത് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുരേഷ് രാജനാണ് ഛായാഗ്രാഹകന്‍. ബി.അജിത്കുമാര്‍ എഡിറ്റിങ്. കലാസംവിധാനം: സാബു ആദിത്യന്‍. സൗണ്ട്: രാധാകൃഷ്ണന്‍. മേക്കപ്പ്: റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം. സുജിത് മട്ടന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിനു മണമ്പൂര്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Rajeev Ravi – Asif Ali movie Kuttavum Shikshayum hits theaters; release date announced