വിദേശതാരങ്ങള്‍ ടീം വിടുന്നു; മറ്റ് ടീമുകളില്‍ നിന്ന് വിദേശതാരങ്ങളെ വാങ്ങിക്കാന്‍ രാജസ്ഥാന്‍ റോയല്‍സ്
ipl 2021
വിദേശതാരങ്ങള്‍ ടീം വിടുന്നു; മറ്റ് ടീമുകളില്‍ നിന്ന് വിദേശതാരങ്ങളെ വാങ്ങിക്കാന്‍ രാജസ്ഥാന്‍ റോയല്‍സ്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 26th April 2021, 6:37 pm

മുംബൈ: വിദേശതാരങ്ങള്‍ കൂട്ടത്തോടെ ടീം വിട്ടതോടെ മറ്റ് ടീമുകളില്‍ നിന്ന് താരങ്ങളെ ‘വായ്പ’ വാങ്ങാന്‍ രാജസ്ഥാന്‍ റോയല്‍സ്. ടീം വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

പരിക്ക്, കൊവിഡ് 19 ഭീതി, വ്യക്തിപരമായ കാരണങ്ങള്‍ എന്നിവ മുന്‍നിര്‍ത്തിയാണ് വിദേശതാരങ്ങള്‍ ടീം വിടുന്നത്. ഇത് ഏറ്റവും കൂടുതല്‍ അധികം ബാധിച്ചത് രാജസ്ഥാനെയാണ്.

ബെന്‍ സ്‌റ്റോക്‌സ്, ജോഫ്രെ ആര്‍ച്ചര്‍, ലിയാം ലിവിംഗ്‌സ്റ്റോണ്‍, ആന്‍ഡ്രൂ ടൈ എന്നിവര്‍ നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. ഇതോടെ ലോണ്‍ വിന്‍ഡോ വഴി മറ്റ് ടീമുകളെ വാങ്ങാനാണ് രാജസ്ഥാന്‍ ശ്രമിക്കുന്നത്.

തിങ്കളാഴ്ച മുതല്‍ ഐ.പി.എല്‍ ലോണ്‍ വിന്‍ഡോ ആരംഭിക്കും. ലീഗ് മത്സരങ്ങള്‍ അവസാനിക്കുന്നത് വരെ ലോണ്‍ വിന്‍ഡോ തുറന്നിടും.

ഒരു സീസണില്‍ രണ്ട് മത്സരങ്ങള്‍ പോലും കളിച്ചിട്ടില്ലാത്ത താരങ്ങളെയാണ് ലോണ്‍ വിന്‍ഡോയിലൂടെ വാങ്ങാനാകുക. മാത്രമല്ല ഇവര്‍ക്ക് സ്വന്തം ടീമിനെതിരെ കളിക്കാനുമാകില്ല.

വ്യാഴാഴ്ച ഡല്‍ഹിയ്‌ക്കെതിരെയാണ് രാജസ്ഥാന്‍ അടുത്ത മത്സരം. അഞ്ച് കളികളില്‍ നിന്ന് രണ്ട് ജയം മാത്രമാണ് രാജസ്ഥാനുള്ളത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Rajasthan Royals seek to loan players from other teams IPL 2021