മലയാളി താരം സഞ്ജു സാംസണുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളാണ് ക്രിക്കറ്റ് ലോകത്തിപ്പോള്‍ സജീവ ചര്‍ച്ച. താരം ട്രേഡിങ്ങിലൂടെ അടുത്ത സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് (എസ്.എസ്.കെ) എത്തിയേക്കുമെന്നത്തില്‍ സാധ്യതകള്‍ ഏറുകയാണ്. രവീന്ദ്ര ജഡേജയെയും സാം കറനെയും പകരം നല്‍കി സഞ്ജുവിനെ ചെപ്പോക്കിലെക്ക് എത്തിക്കാന്‍ ഇരുടീമുകളും ധാരണയിലെത്തി എന്നാണ് പുതിയ റിപ്പോര്‍ട്ട്.
നേരത്തെ തന്നെ സഞ്ജു രാജസ്ഥാന്‍ റോയല്‍സ് വിടുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ടീമുമായുള്ള അഭിപ്രായ വ്യാത്യാസങ്ങളാണ് കാരണമെന്നും തന്റെ ട്രേഡ് ചെയ്യുകയോ റിലീസ് ചെയ്യുകയോ ചെയ്യണമെന്ന് താരം ആവശ്യപ്പെട്ടെന്നായിരുന്നു ആദ്യം പുറത്ത് വന്ന വാര്‍ത്ത. പിന്നീട് താരത്തിന്റെ പേരിനൊപ്പം പല ഫ്രാഞ്ചൈസികളുടെ പേരുകളും ചേര്‍ന്ന് അഭ്യൂഹങ്ങള്‍ വന്നു.
ചെന്നൈ സൂപ്പര്‍ കിങ്‌സിന് പുറമെ, മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, ദല്‍ഹി ക്യാപിറ്റല്‍സ് എന്നീ ടീമുകളുമായി ബന്ധപ്പെടുത്തിയും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതില്‍ ദല്‍ഹിയുമായുള്ള സ്വാപ്പ് ഡീല്‍ അവസാന ഘട്ടത്തിലാണ് എന്ന് കഴിഞ്ഞ ആഴ്ച ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സൗത്ത് ആഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ട്രിസ്റ്റന്‍ സ്റ്റബ്ബ്സുമായാണ് ഡീല്‍ എന്നായിരുന്നു വിവരം. അതോടെ തന്റെ പഴയ ടീമില്‍ സഞ്ജു വീണ്ടും ഇറങ്ങുമെന്ന് ഉറപ്പിച്ചിരുന്നു. അതിനിടെയാണ് സഞ്വീണ്ടും സി.എസ്. കെയുടെ ജഡേജയുമായുള്ള ഡീല്‍ നടന്നേക്കുമെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നത്.
ദല്‍ഹി ക്യാപിറ്റല്‍സിലെ സ്റ്റബ്ബ്സുമായുള്ള കൈമാറ്റ ഡീല്‍ റദ്ദായതിന് കാരണം ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. സഞ്ജുവിനായി സ്റ്റബ്ബ്സിന് പുറമെ, അവസാന ഘട്ടത്തില്‍ മറ്റൊരു താരത്തിനെ കൂടി രാജസ്ഥാന്‍ റോയല്‍സ് ആവശ്യപ്പെട്ടതാണ് ഇതിന് പിന്നിലെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
കഴിഞ്ഞ സീസണില്‍ ഡി.സിക്കായി മികച്ച പ്രകടനം നടത്തിയ യുവതാരം സമീര്‍ റിസ്വിയെയാണ് ആര്‍.ആര്‍ നോട്ടമിട്ടത്. ഐ.പി.എല്‍ 2025ല്‍ റിസ്വി ക്യാപ്റ്റില്‍സിനായി അഞ്ച് മത്സരങ്ങളില്‍ നിന്നായി 121 റണ്‍സ് നേടിയിരുന്നു. ഈ താരത്തിനെ ഡി.സി കൈവിടാന്‍ ഒരുക്കമായിരുന്നില്ല. ഇതാണ് സഞ്ജു – സ്റ്റബ്ബ്‌സ് ഡീല്‍ ഉപേക്ഷിക്കുന്നതിലേക്ക് നയിച്ചത്.
Content Highlight: Rajasthan Royals’ trade talks with Delhi Capitals of Sanju Samson – Tristan Stubbs did not materialize as RR asked for Sameer Rizvi