ന്യൂദല്‍ഹി: രാജസ്ഥാനില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിനുള്ളില്‍ രാഷ്ട്രീയ പ്രതിസന്ധികള്‍ക്ക് തുടക്കമായിരിക്കെ കടുത്ത ആശങ്ക പ്രകടിപ്പിച്ച് മുതിര്‍ന്ന പാര്‍ട്ടി നേതാവ്കപില്‍ സിബല്‍. രാജസ്ഥാന്‍ പ്രതിസന്ധിയെക്കുറിച്ച് സംസാരിച്ച സിപല്‍, വൈകി മാത്രമേ കോണ്‍ഗ്രസ് ഉണരുകയുള്ളോ എന്ന ആശങ്കയും പ്രകടിപ്പിച്ചു.

‘പാര്‍ട്ടിയെക്കുറിച്ച് ആശങ്കപ്പെടുന്നു. നമ്മുടെ ലയങ്ങളില്‍നിന്നും കുതിരകള്‍ ഓടിപ്പോയതിന് ശേഷം മാത്രമാണോ നമ്മള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുക’, അദ്ദേഹം ട്വീറ്റ് ചെയ്തു.

ദല്‍ഹി ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും 12 എം.എല്‍.എമാരും ദല്‍ഹിയില്‍ എത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയായിരുന്നു കബില്‍ സിപലിന്റെ പ്രതികരണം. ദല്‍ഹിയിലെ വിവിധ കേന്ദ്രങ്ങളിലായി പൈലറ്റും സംഘവും തുടരുകയാണെന്നാണ് വിവരം.

രാജസ്ഥാനിലെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ പൈലറ്റ് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തുന്നുണ്ട്. അതിനിടെ, പൈലറ്റ് ബി.ജെ.പിയുമായി കൂടിക്കാഴ്ച നടത്തിയെന്ന സ്ഥിരീകരിക്കാത്ത വിവരങ്ങളും പുറത്തുവരുന്നുണ്ട്.