കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നായ റെംഡെസിവിര്‍ നല്‍കുന്നതിലും കേന്ദ്രം തങ്ങളെ തഴയുന്നുവെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍ പറയുന്നു. ഓക്‌സിജന്‍ വിതരണത്തിലെ കേന്ദ്രത്തിന്റെ രീതിയെ വിമര്‍ശിച്ച് മറ്റ് പല സംസ്ഥാനങ്ങളും രംഗത്തുവന്ന സാഹചര്യത്തിലാണ് രാജസ്ഥാനും പരാതിയുമായി വന്നിരിക്കുന്നത്.
”സജീവമായ കേസുകള്‍ കുറവുള്ള പല സംസ്ഥാനങ്ങളിലും രാജസ്ഥാനുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൂടുതല്‍ ലിക്വിഡ് ഓക്‌സിജനും റെംഡെസിവിറും അനുവദിച്ചിട്ടുണ്ട്. സജീവമായ കേസുകള്‍ക്ക് ആനുപാതികമായി എല്ലാ സംസ്ഥാനങ്ങള്‍ക്കും ഓക്‌സിജനും റെംഡെസിവിറും അനുവദിക്കണമെന്ന് മന്ത്രിസഭ കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്” മുഖ്യമന്ത്രി അശോക് ഗെലോട്ട് ട്വീറ്റ് ചെയ്തു.
അടിയന്തര വിതരണത്തിന്റെ ഭാഗമായി ഏപ്രില്‍ 21 ന് രാജസ്ഥാനില്‍ 26,500 റെംഡെസിവര്‍ മാത്രമാണ് വിതരണം ചെയ്തതെന്നും ഗുജറാത്തിലും മധ്യപ്രദേശിലും യഥാക്രമം 1.63 ലക്ഷം, 92,200 റെംഡെസിവര്‍ വിതരണം ചെയ്തതായും മന്ത്രിസഭാ യോഗത്തില്‍ വിലയിരുത്തി. രാജസ്ഥാനുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ രണ്ട് സംസ്ഥാനങ്ങളില്‍ ആക്ടീവ് കേസുകളുടെ എണ്ണം കുറവാണെന്നും രാജസ്ഥാന്‍ സര്‍ക്കാര്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക