വെളിപ്പെട്ടത് സ്പീക്കറുടെ കോണ്‍ഗ്രസ് ചായ്‌വ്; ഗെലോട്ടിന്റെ മകനും ജോഷിയും തമ്മിലുള്ള വീഡിയോ പുറത്തുവിട്ടതിന് പിന്നാലെ കുരുക്ക് മുറുക്കി ബി.ജെ.പി
national news
വെളിപ്പെട്ടത് സ്പീക്കറുടെ കോണ്‍ഗ്രസ് ചായ്‌വ്; ഗെലോട്ടിന്റെ മകനും ജോഷിയും തമ്മിലുള്ള വീഡിയോ പുറത്തുവിട്ടതിന് പിന്നാലെ കുരുക്ക് മുറുക്കി ബി.ജെ.പി
ന്യൂസ് ഡെസ്‌ക്
Friday, 31st July 2020, 1:46 pm

ജയ്പൂര്‍: രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നു. അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള സംഘര്‍ഷം സങ്കീര്‍ണതയിലേക്ക് നീങ്ങുന്നതിനിടെ നിയമ സഭാ സ്പീക്കര്‍ സി.പി. ജോഷിയുടെ രാജി ആവശ്യപ്പെട്ട് രാജസ്ഥാന്‍ ബി.ജെ.പി.

അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ രക്ഷിക്കാനുള്ള രാഷ്ട്രീയ ചായ്‌വ് തുറന്നുകാട്ടിയ നിയമസഭാ ജോഷി ധാര്‍മ്മികത മുന്‍നിര്‍ത്തി രാജിവെയ്ക്കണമെന്നാണ് രാജസ്ഥാന്‍ ബി.ജെ.പി സതീഷ് പൂണെ ആവശ്യപ്പെട്ടിരിക്കുന്നത്.

ഗെലോട്ടിന്റെ മകന്‍ വൈഭവ് ഗെലോട്ടും സ്പീക്കര്‍ ജോഷിയും രാജസ്ഥാനില്‍ നടക്കുന്ന രാഷ്ട്രീയ പ്രതിസന്ധികളെക്കുറിച്ച് ചര്‍ച്ച നടത്തുന്നുന്നു എന്നാരോപിച്ച് ബി.ജെ.പി ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. ഈ വീഡിയോ മുന്‍നിര്‍ത്തിയാണ് സ്പീക്കറുടെ രാജി ആവശ്യവുമായി ബി.ജെ.പി രംഗത്തെത്തിയിരിക്കുന്നത്.

എന്നാല്‍ ഈ വീഡിയോയുടെ ആധികാരികത ഇതുവരെ ഉറപ്പാക്കിയിട്ടില്ല.

വീഡിയോയില്‍, രാജസ്ഥാന്‍ നിയമസഭയിലെ (എം.എല്‍.എ) 30 അംഗങ്ങള്‍ രാജിവെച്ചിരുന്നുവെങ്കില്‍ പ്രതിസന്ധി രൂക്ഷമാകുമായിരുന്നുവെന്ന് സ്പീക്കര്‍ പറയുന്നുണ്ട്. ഗെലോട്ട് സര്‍ക്കാരിന്റെ തകര്‍ച്ചയെക്കുറിച്ച് അദ്ദേഹം സൂചന നല്‍കുന്നുണ്ട്.

ഭരണഘടനാപരമായ അധികാരം ഉപയോഗിച്ച് കോണ്‍ഗ്രസ് സര്‍ക്കാരിനെ രക്ഷിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധാലുവായിരുന്ന സ്പീക്കര്‍ രാജിവെക്കണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ