ഞങ്ങളങ്ങനെ ചെയ്യുമെന്ന് ചിന്തിച്ചോ, വളരെ മോശം; പലര്‍ക്കുമുള്ള മറുപടിയായി രാജസ്ഥാന്‍
IPL
ഞങ്ങളങ്ങനെ ചെയ്യുമെന്ന് ചിന്തിച്ചോ, വളരെ മോശം; പലര്‍ക്കുമുള്ള മറുപടിയായി രാജസ്ഥാന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 16th November 2022, 5:11 pm

കഴിഞ്ഞ ദിവസമായിരുന്നു രാജസ്ഥാന്‍ റോയല്‍സ് തങ്ങള്‍ നിലനിര്‍ത്തിയ താരങ്ങളുടെ ലിസ്റ്റ് പ്രഖ്യാപിച്ചത്. 2023 ഐ.പി.എല്ലിന്റെ മിനി ലേലത്തിന് മുന്നോടിയായാണ് തങ്ങള്‍ നിലനിര്‍ത്തിയ താരങ്ങളുടെയും റിലീസ് ചെയ്ത താരങ്ങളുടെയും ലിസ്റ്റ് റോയല്‍സ് പുറത്തുവിട്ടത്.

ജോസ് ബട്‌ലര്‍, ട്രെന്റ് ബോള്‍ട്ട്, യൂസ്വേന്ദ്ര ചഹല്‍, ഷിംറോണ്‍ ഹെറ്റ്മെയര്‍ തുടങ്ങി കഴിഞ്ഞ സീസണിലെ തങ്ങളുടെ പ്രധാന താരങ്ങളെയെല്ലാം തന്നെ രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയിരുന്നു. രാജസ്ഥാന്റെ റിറ്റെന്‍ഷന്‍ ലിസ്റ്റില്‍ ആരാധകരെല്ലാം തന്നെ തൃപ്തരുമാണ്.

 

ആര്‍. അശ്വിനെ രാജസ്ഥാന്‍ റോയല്‍സ് കൈവിട്ടുകളയുമെന്നായിരുന്നു പല ആരാധകരും കരുതിയിരുന്നത്. ടി-20 ലോകകപ്പിലെ മോശം പ്രകടനമടക്കം കണക്കുകൂട്ടിയായിരുന്നു ഇവര്‍ അശ്വിനെ ഒഴിവാക്കുമെന്ന് കരുതിയത്.

എന്നാല്‍ അശ്വിനെ അങ്ങനെയൊന്നും വിട്ടുകളയാന്‍ തങ്ങള്‍ക്കാവില്ല എന്നായിരുന്നു രാജസ്ഥാന്റെ നിലപാട്. കഴിഞ്ഞ ദിവസം രാജസ്ഥാന്‍ പങ്കുവെച്ച ട്വീറ്റും അത്തരത്തിലൊന്നുതന്നെ ആയിരുന്നു.

അശ്വിന്റെ വിക്കറ്റ് വിക്കറ്റ് സെലിബ്രേഷന്റെ ചിത്രം പങ്കുവെച്ച് ‘ശരിക്കും നിങ്ങളങ്ങനെ ചിന്തിച്ചോ?’ എന്ന ക്യാപ്ഷനോടെയാണ് ടീം ട്വീറ്റ് പങ്കുവെച്ചത്.

വരാനിരിക്കുന്ന ഐ.പി.എല്ലില്‍ രാജസ്ഥാന്‍ അശ്വിനില്‍ നിന്നും പലതും പ്രതീക്ഷിക്കുന്നുണ്ട് എന്ന കാര്യവും മാനേജ്‌മെന്റ് അദ്ദേഹത്തില്‍ അര്‍പ്പിച്ച വിശ്വാസം എത്രത്തോളമാണെന്നും വ്യക്തമാകും.

അതേസമയം രാജസ്ഥാന്‍ റോയല്‍സ് വിട്ടുകളയുമെന്ന് പ്രതീക്ഷിച്ച ദേവ്ദത്ത് പടിക്കലിനെയും ടീം നിലനിര്‍ത്തിയിട്ടുണ്ട്.

താരത്തെ ടീം റിലീസ് ചെയ്തേക്കും എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ആ റിപ്പോര്‍ട്ടുകളെയെല്ലാം തള്ളിക്കൊണ്ടാണ് രാജസ്ഥാന്‍ റോയല്‍സ് താരത്തെ നിലനിര്‍ത്തിയത്.

രാജസ്ഥാന്‍ റോയല്‍സ് റിലീസ് ചെയ്ത താരങ്ങള്‍:

അനുനയ് സിങ്, കോര്‍ബിന്‍ ബോഷ്, ഡാരില്‍ മിച്ചല്‍, ജെയിംസ് നീഷം, കരുണ്‍ നായര്‍, നഥാന്‍ കൂള്‍ട്ടര്‍നൈല്‍, റാസി വാന്‍ ഡെര്‍ ഡുസെന്‍, സുഭം ഗര്‍വാള്‍, തേജസ് ബറോക്ക

 

Content Highlight: Rajastan Royals’ answers ‘R Ashwin Release Rumours’ with an epic tweet