രജനീകാന്തിന്റെ അണ്ണാത്തെ ഉപേക്ഷിക്കുന്നുവോ?; പ്രതികരണവുമായി നിര്‍മ്മാതാവ്
indian cinema
രജനീകാന്തിന്റെ അണ്ണാത്തെ ഉപേക്ഷിക്കുന്നുവോ?; പ്രതികരണവുമായി നിര്‍മ്മാതാവ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 30th July 2020, 4:28 pm

സൂപ്പര്‍ഹിറ്റുകള്‍ തുടര്‍ച്ചയായി നല്‍കിയ സംവിധായകന്‍ ചിരുത്തൈ ശിവയും രജനീകാന്തും കൈകോര്‍ത്തപ്പോള്‍ ആരാധകര്‍ ഒരു മാസ് ഹിറ്റാണ് പ്രതീക്ഷിച്ചത്. ചിത്രീകരണം നടന്നു കൊണ്ടിരിക്കുമ്പോഴാണ് രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. മാസങ്ങള്‍ പിന്നിട്ടിട്ടും ചിത്രീകരണം ആരംഭിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ചിത്രത്തില്‍ നിന്ന് പിന്മാറാന്‍ രജനീകാന്ത് തീരുമാനിച്ചുവെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേര്‍സ്.

ചിത്രം ഉപേക്ഷിക്കാന്‍ യാതൊരു ആലോചനയുമില്ലെന്നും അഭ്യൂഹങ്ങള്‍ ആരാധകര്‍ വിശ്വസിക്കരുതെന്നും നിര്‍മ്മാതാക്കള്‍ പ്രതികരിച്ചു. സാധാരണ നിലയിലേക്ക് എപ്പോഴാണോ കാര്യങ്ങള്‍ മാറുന്നത് അപ്പോള്‍ തന്നെ ചിത്രീകരണം ആരഭിക്കുമെന്നും നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി.

ഒരു ഗ്രാമീണ പശ്ചാത്തലത്തിലുള്ള കഥയാകും ചിത്രത്തിന്റെതെന്നാണ് സൂചന. നയന്‍താരയാണ് ചിത്രത്തിലെ നായിക.

മീന, ഖുഷ്ബു, തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. . വെട്രി പളനിസ്വാമിയാണ് ഛായാഗ്രാഹണം. ഡി ഇമാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.