2ജി സ്‌പെക്ട്രം: 1700 ചോദ്യങ്ങളില്‍ രാജയുടെ മൊഴി രേഖപ്പെടുത്തി തുടങ്ങി
India
2ജി സ്‌പെക്ട്രം: 1700 ചോദ്യങ്ങളില്‍ രാജയുടെ മൊഴി രേഖപ്പെടുത്തി തുടങ്ങി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th May 2014, 2:44 pm

[share]

[] ന്യൂദല്‍ഹി: 2ജി സ്‌പെക്ട്രം കേസില്‍ മുന്‍ ടെലികോം മന്ത്രി എ. രാജയില്‍ നിന്ന് സി.ബി.ഐ സ്‌പെഷല്‍ കോടതി മൊഴി രേഖപ്പെടുത്തി തുടങ്ങി. 824 പേജുകളിലായി 1700 ചോദ്യങ്ങളടങ്ങിയ ഫയല്‍ കഴിഞ്ഞ മാര്‍ച്ചില്‍ രാജയ്ക്ക് കോടതി കൈമാറിയിരുന്നു.

സി.ബി.ഐ സ്‌പെഷല്‍ കോടതി ജഡ്ജി ഒ.പി സെയ്‌നിയാണ് രാജയുടെ മൊഴി രേഖപ്പെടുത്തുന്നത്. 4400 പേജോളം വരുന്ന 153 പേരുടെ മൊഴികള്‍ കഴിഞ്ഞ നവംബറില്‍ രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷമാണ് സുപ്രീം കോടതിയുടെ നിര്‍ദേശത്തില്‍ 2ജി കേസ് അന്വേഷിക്കാനായി പ്രത്യേക കോടതിയെ ചുമതലപ്പെടുത്തിയത്.

2008ല്‍ ടെലികോം മന്ത്രിയായിരിക്കെ മൊബൈല്‍ കമ്പനികള്‍ക്ക് ചട്ടവിരുദ്ധമായി ലൈസന്‍സ് നല്‍കിയെന്നും ഇതിലൂടെ 1.76 കോടി രൂപയുടെ അഴിമതി നടത്തിയെന്നുമാണ് സി.ഐ.ജി രാജക്ക് നേരെ ഉന്നയിച്ചിരുന്ന കുറ്റം. 2ജി കേസുമായി ബന്ധപ്പെട്ട് എസ്സാര്‍ ഗ്രൂപ്പ്, ലൂപ്പ് ടെലികോം എന്നിവയ്ക്കും കോടതി നോട്ടീസയിച്ചിട്ടുണ്ട്. 645 ചോദ്യങ്ങളാണ് ഇവര്‍ക്ക് നേരെ ഉന്നയിച്ചിരിക്കുന്നത്.