ഒത്തുകളി: റെയ്‌നയും ആര്‍.പി സിങ്ങും അടക്കം 10 കളിക്കാര്‍ നിരീക്ഷണത്തില്‍
India
ഒത്തുകളി: റെയ്‌നയും ആര്‍.പി സിങ്ങും അടക്കം 10 കളിക്കാര്‍ നിരീക്ഷണത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th May 2013, 12:13 am

[]ന്യൂദല്‍ഹി:  ഐ.പി.എല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് സുരേഷ് റെയ്‌നയും ആര്‍.പി സിംഗും ഉള്‍പ്പെടെ പത്ത് കളിക്കാര്‍ നിരീക്ഷണത്തിലാണെന്ന് പോലീസ് വെളിപ്പെടുത്തി.

ഉത്തര്‍പ്രദേശുകാരായ പത്ത് കളിക്കാരാണ് നിരീക്ഷണത്തിലുള്ളത്. ഇവരുടെ പേരു വിവരങ്ങളും പോലീസ് പുറത്തുവിട്ടു. []

സുരേഷ് റെയ്‌ന, ഭുവനേശ്വര്‍ കുമാര്‍, ആര്‍.പി സിംഗ്, പ്രവീണ്‍ കുമാര്‍, പീയൂഷ് ചൗള, അലി മുര്‍താസ, ഇംതിയാസ് അഹമ്മദ്, അങ്കിത് സിംഗ് രജ്പുത്, ഏകലവ്യ ദ്വിവേദി തുടങ്ങിയവരാണ് പോലീസിന്റെ നിരീക്ഷണത്തിലുള്ള താരങ്ങള്‍.

ഉത്തര്‍പ്രദേശിലെ ക്രമസമാധാന പാലന വിഭാഗം എഡിജി അരുണ്‍ കുമാര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇവരെല്ലാം തന്നെ ഇത്തവണത്തെ ഐ.പി.എല്ലില്‍ പങ്കെടുത്തവരാണ്.

വാരണാസി, മീററ്റ്, കാണ്‍പൂര്‍, ഗാസിയാബാദ് എന്നിവിടങ്ങളിലെ വാതുവെയ്പ് റായ്ക്കറ്റിനെ തകര്‍ക്കുകയാണ് ലക്ഷ്യമെന്നും ഇവരിലേക്ക് നയിക്കുന്ന തെളിവുകള്‍ക്കായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അരുണ്‍ കുമാര്‍ പറഞ്ഞു.

ഐ.പി.എല്‍ ഒത്തുകളി പ്രധാനമായും അന്വേഷിക്കുന്ന മുംബൈ ക്രൈംബ്രാഞ്ചും ദല്‍ഹി പോലീസും ഇവരെ നിരീക്ഷിക്കുന്നുണ്ടെന്നും അരുണ്‍ കുമാര്‍ വ്യക്തമാക്കി.