രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കില്ല; ഹരജി തള്ളി കോടതി
Kerala
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കില്ല; ഹരജി തള്ളി കോടതി
അനിത സി
Thursday, 19th March 2026, 3:18 pm

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹരജി തള്ളി കോടതി. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഹരജി തള്ളിയത്.

രാഹുലിനെതിരായ രണ്ടാമത്തെ ലൈംഗികാരോപണ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹരജി.

രണ്ടാമത്തെ കേസിലെ പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു അന്വേഷണ സംഘത്തിന്റെ ഹരജി.

രാഹുലിന്റെ ഫോണുകളില്‍ നിന്ന് പരാതിക്കാരിയുടെ നമ്പറുകള്‍ ഡിലീറ്റ് ചെയ്യണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. നമ്പറുകള്‍ ഡിലീറ്റ് ചെയ്ത ശേഷം സത്യാവാങ്മൂലം നല്‍കാനും രാഹുലിനോട് കോടതി നിര്‍ദേശിച്ചു.

നേരത്ത, രാഹുലിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ആദ്യ പരാതിയിലെ അതിജീവിത കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. രാഹുലിന് ജാമ്യം ലഭിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടുമെന്നും ജീവന് പോലും ഭീഷണിയാകുമെന്നും പരാതിക്കാരി തടസഹരജിയില്‍ പറഞ്ഞിരുന്നു.

പിന്നീട്, ജാമ്യം നിയവിരുദ്ധമാണെന്നും ജീവന് ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാണിച്ച് സുപ്രീം കോടതിയെയും പരാതിക്കാരി സമീപിച്ചിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അടക്കം പത്ത് പേരെ പീഡിപ്പിച്ചുവെന്ന പരാതി രാഹുലിനെതിരെ ഉണ്ടെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാണിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Content Highlight: Rahul Mamkoottathil’s anticipatory bail will not be cancelled; Court rejects plea

 

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.