ഒറിജിനല്‍ പീസ് എ.കെ. ആന്റണി കോണ്‍ഗ്രസിന്റെ കൂടെയല്ലേ, പിന്നെന്തിനാണ് ചൈനീസ് പീസ്; അനില്‍ ആന്റണിയെ പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍
Kerala
ഒറിജിനല്‍ പീസ് എ.കെ. ആന്റണി കോണ്‍ഗ്രസിന്റെ കൂടെയല്ലേ, പിന്നെന്തിനാണ് ചൈനീസ് പീസ്; അനില്‍ ആന്റണിയെ പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th March 2024, 4:25 pm

പത്തനംതിട്ട: പത്തനംതിട്ടയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഒറിജിനല്‍ പീസ് നമ്മുടെ അടുത്തല്ലേ ഉള്ളത് പിന്നെ എന്തിനാണ് ചൈനീസ് പീസെന്ന് അനില്‍ ആന്റണിയെ പരിഹസിച്ച് രാഹുല്‍ പറഞ്ഞു. പത്തനംതിട്ടയിലെ യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കവെയാണ് രാഹുലിന്റെ പ്രതികരണം.

എ.കെ. ആന്റണിയുടെ പേര് പറഞ്ഞ് അനില്‍ ആന്റണി ബി.ജെ.പിക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രസ്താവന. എന്നാല്‍ എ.കെ ആന്റണി പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് രാഹുൽ പറഞ്ഞു.

‘ഞാന്‍ എ.കെ ആന്റണിയുടെ മകനാണ് അത് കൊണ്ട് എനിക്ക് വോട്ട് ചെയ്യണമെന്നാണ് പത്തനംതിട്ടയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി പറഞ്ഞത്. എന്നാല്‍ എ.കെ. ആന്റണി കോണ്‍ഗ്രസിന്റെ ആന്റോ ആന്റണിക്ക് വേണ്ടിയാണ് നിക്കുന്നത്. ഒറിജില്‍ ഐറ്റം എ.കെ. ആന്റണി കോണ്‍ഗ്രസിന്റെ കൂടെ നില്‍ക്കുമ്പോള്‍ കുന്നംകുളം ചൈനീസ് പീസ് അനില്‍ ആന്റണിയുടെ ആവശ്യം കോണ്‍ഗ്രസിന് ഇല്ല,’രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

പരിപാടിയില്‍ സി.പി.ഐ.എം നേതാവും മുന്‍ ധന മന്ത്രിയുമായ തോമസ് ഐസക്കിനെതിരേയും അദ്ദേഹം രംഗത്തെത്തി. ഇന്ന് കേരളം അനുഭവിക്കുന്ന എല്ലാ ധന പ്രതിസന്ധിക്കും കാരണം തോമസ് ഐസക്ക് ആണെന്നാണ് രാഹുല്‍ പറഞ്ഞത്. ആ ആളാണ് പത്തനംതിട്ടയിലെ ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കുന്നതെന്ന് തോമസ് ഐസക്കിനെ കുറ്റപ്പെടുത്തി രാഹുല്‍ പറഞ്ഞു.

Content Highlight: rahul mamkoottathil against anil antony