തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയ്ക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ അറസ്റ്റ് തടഞ്ഞ് കോടതി. കേസില്‍ ഉത്തരവ് വരുന്നതുവരെ കടുത്ത നടപടികള്‍ പാടില്ലെന്ന് കോടതി ഉത്തരവിട്ടു.
രാഹുലിനെതിരായ രണ്ടാമത്തെ കേസിലാണ് തിരുവനന്തപുരം ജില്ല സെഷന്‍സ് കോടതിയുടെ വിധി.
ബുധനാഴ്ചയാണ് രാഹുലിന്റെ മുന്‍കൂര്‍ ജാമ്യമാപേക്ഷയില്‍ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിക്കുക. അതുവരെ അറസ്റ്റ് പാടില്ലെന്നാണ് കോടതിയുടെ നിര്‍ദേശം.
ശനിയാഴ്ച കേസ് പരിഗണിച്ച കോടതി അറസ്റ്റ് വിലക്കിയിരുന്നില്ല. ബംഗളൂരുവില്‍ താമസിക്കുന്ന 23കാരി നല്‍കിയ പരാതിയിലെടുത്ത കേസിലായിലായിരുന്നു കോടതിയുടെ നടപടി. പരാതിക്കാരി കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം, രാഷ്ട്രീയ പ്രാധാന്യമുള്ള കേസാണിതെന്നും പരാതിക്കാരിയുടെ പേര് പോലുമില്ലാതെയാണ് പരാതി നല്‍കിയതെന്നുമായിരുന്നു രാഹുലിന് വേണ്ടി ഹാജരായ അഭിഭാഷകന്റെ കോടതിലെ വാദം.