എഡിറ്റര്‍
എഡിറ്റര്‍
തെരഞ്ഞെടുപ്പിന് മുന്‍പേ പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കാന്‍ തയ്യാറെന്ന് രാഹുല്‍ഗാന്ധി; മോദി തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന മെഷീനെന്നും വിമര്‍ശനം
എഡിറ്റര്‍
Tuesday 12th September 2017 10:24am

ന്യൂദല്‍ഹി: പാര്‍ട്ടി നയിക്കാന്‍ തയ്യാറെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പിന് മുന്‍പേ പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കാന്‍ തയ്യാറാണെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. 2012 ല്‍ പൊടുന്നനെ പാര്‍ട്ടി ജനങ്ങളില്‍ നിന്നും അകന്നുപോയെന്നും അത് തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് ഇനി കോണ്‍ഗ്രസ് നടത്തുകയെന്നും രാഹുല്‍ പറയുന്നു.

അതേസമയം ബി.ജെ.പിയുടെ അക്രമരാഷ്ട്രീയത്തിനെതിരേയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും രാഹുല്‍ ആഞ്ഞടിച്ചു. യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയില്‍ നടത്തിയ സംഭാഷണത്തിനിടെയായിരുന്നു ഇന്ത്യയിലെ ബി.ജെ.പിയുടെ തീവ്രനിലപാടുകള്‍ക്കെതിരെ രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.


Dont Miss മറ്റുള്ളവരെ ഉപദ്രവിക്കുന്ന ആരും എതിര്‍ക്കപ്പെടും; നീതിമാനെന്ന് വ്യക്തിപരമായി വിശ്വസിക്കുന്ന ഭരണാധികാരിയുടെ കീഴില്‍ അനീതിക്ക് ഇടമുണ്ടാവില്ലെന്ന വിശ്വാസം ഉള്ളിടത്തോളം കാലം: ആഷിഖ് അബു


ഇന്ത്യയില്‍ ചില വലതുപക്ഷശക്തികള്‍ വിദ്വേഷ-അക്രമ രാഷ്ട്രീയം പ്രചരിപ്പിക്കുയാണ്. ബി.ജെ.പി എന്നൊരു മെഷീന്‍ ഉണ്ട്. അതിന്റെ മുന്‍പില്‍ ആയിരക്കണക്കിന് ആളുകള്‍ ഇരുന്ന് എന്നെ പറ്റി പറയുകയാണ്. അത് ഒരു വലിയ യന്ത്രമാണ്. എല്ലാ ദിവസവും അവര്‍ എന്നെപ്പറ്റി ഓരോ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു. കാര്യം അതല്ല. ഈ രാജ്യത്തെ തന്നെ നിയന്ത്രിക്കുന്ന ഒരു മാന്യവ്യക്തിയുടെ നിയന്ത്രണത്തിലാണ് ഇതെല്ലാം നടക്കുന്നത്.

മാത്രമല്ല വിവരാവകാശനിയമത്തെ തന്നെ മോദി ഇല്ലാതാക്കി. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ സുതാര്യത ഉറപ്പാക്കാന്‍ കോണ്‍ഗ്രസ് പാസാക്കിയെടുത്ത ഒന്നാണ് മോദി ഇപ്പോള്‍ ഇല്ലായ്മ ചെയ്തിരിക്കുന്നത്. വിവരാവകാശ നിയമത്തിന്റെ വില തന്നെ മോദി ഇല്ലാതാക്കി. അദ്ദേഹം അത് അടച്ചുപൂട്ടി. ഞങ്ങള്‍ കാര്യങ്ങള്‍ എല്ലാം സുതാര്യമാക്കിയപ്പോള്‍ അന്ന് ഞങ്ങള്‍ പ്രശ്‌നത്തിലായി.

കാശ്മീരിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം മോദി സര്‍ക്കാര്‍ മാത്രമാണ്. അവരുടെ നയങ്ങള്‍ തന്നയാണ്. ഞങ്ങള്‍ തുടങ്ങിയപ്പോള്‍ കാശ്മീരില്‍ തീവ്രവാദം വ്യാപകമായിരുന്നു. എന്നാല്‍ അവിടെ സമാധാനം പുനസ്ഥാപിച്ചാണ് ഞങ്ങള്‍ അവസാനിപ്പിച്ചത്. തീവ്രവാദത്തിന്റെ വേരുകള്‍ ഇല്ലാതാക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. 2013 ഓടെ വലിയ ഒരു നേട്ടമായിരുന്നു ഞങ്ങള്‍ക്ക് നേടിയെടുക്കാന്‍ ആയത്. നമ്മുടെ ഏറ്റവും വലിയ നേട്ടങ്ങളില്‍ ഒന്നായിരുന്നു അത് എന്നാണ് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ കെട്ടിപ്പിടിച്ചുകൊണ്ട് ഞാന്‍ പറഞ്ഞത്. എന്നാല്‍ ഇന്ന് അതെല്ലാം ഇല്ലാതായി. – രാഹുല്‍ പറയുന്നു.

അതേസമയം മോദി തന്നേക്കാള്‍ മികച്ച പ്രാസംഗികന്‍ ആണെന്ന് സമ്മതിക്കുന്നെന്നും രാഹുല്‍ പറയുന്നു.

Advertisement