മുംബൈ: ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. രാഹുല്‍ ഗാന്ധി സംസാരിക്കുന്നത് ‘അര്‍ബന്‍ മാവോയിസ്റ്റി’നെ പോലെയെന്ന് ഫഡ്‌നാവിസ് പറഞ്ഞു.
രാജ്യത്തെ ‘ജെന്‍ സി’കളെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെതിരെ തിരിക്കാനുള്ള ശ്രമമാണ് രാഹുല്‍ നടത്തുന്നതെന്നും ഫഡ്‌നാവിസ് പറഞ്ഞു.
ഇക്കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി രാജ്യത്തെ യുവാക്കളെ അഭിസംബോധന ചെയ്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. ഭരണഘടനയെ പ്രതിരോധിക്കണം, ജനാധിപത്യത്തെ സംരക്ഷിക്കണം, വോട്ട് മോഷണം തടയണമെന്നുമാണ് രാഹുല്‍ എക്‌സ് പോസ്റ്റിലൂടെ പറഞ്ഞത്. ഇതിനെതിരെയാണ് ഫഡ്‌നാവിസ് രംഗത്തെത്തിയത്.
देश के Yuva
देश के Students
देश की Gen Z
संविधान को बचाएंगे, लोकतंत्र की रक्षा करेंगे और वोट चोरी को रोकेंगे।मैं उनके साथ हमेशा खड़ा हूं।
जय हिंद! pic.twitter.com/cLK6Tv6RpS
— Rahul Gandhi (@RahulGandhi) September 18, 2025
‘രാഹുല്‍ ഗാന്ധി വളരെ ഫലപ്രദമായി തന്നെ ജെന്‍ സികളോട് ഉയിര്‍ത്തെഴുന്നേല്‍ക്കാനും ജനാധിപത്യപരമായി തെരഞ്ഞെടുത്ത സര്‍ക്കാരിനെ താഴെയിറക്കാനും ആവശ്യപ്പെട്ടിരിക്കുകയാണ്. ഇത് വോട്ട് മോഷണമല്ല, അദ്ദേഹത്തിന്റെ തലച്ചോറാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്.
അദ്ദേഹം സംസാരിക്കുന്ന ഭാഷ ജനാധിപത്യ സംവിധാനങ്ങളിലും ഭരണഘടനയിലും വിശ്വസിക്കാത്ത അര്‍ബന്‍ മാവോയിസ്റ്റുകളുടെതാണ്’, ഫഡ്‌നാവിസ് പറഞ്ഞു.



