എഡിറ്റര്‍
എഡിറ്റര്‍
സോംനാഥ് ക്ഷേത്രത്തില്‍ രാഹുല്‍ ചട്ടലംഘനം നടത്തിയെന്നാരോപണം; അഹിന്ദുക്കളുടെ രജിസ്റ്ററിന് പകരം ഒപ്പുവെച്ചത് സന്ദര്‍ശക രജിസ്റ്ററില്‍
എഡിറ്റര്‍
Thursday 30th November 2017 4:08pm

അഹമ്മദാബാദ്: രണ്ടുദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഗുജറാത്തില്‍ എത്തിയ കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം വിവാദത്തില്‍.

പ്രചരണത്തിന്റെ ഭാഗമായി ഗുജറാത്തിലെ സോംനാഥ് ക്ഷേത്രത്തിലെത്തിയ രാഹുല്‍ സന്ദര്‍ശക രജിസ്റ്ററില്‍ മാത്രമാണ് ഒപ്പിട്ടതെന്നാണ് ക്ഷേത്രം ഭാരവാഹികള്‍ പറയുന്നത്.

ഗുജറാത്തിലെ പ്രധാനപ്പെട്ട ക്ഷേത്രമായ സോംനാഥ് ക്ഷേത്രത്തില്‍ ഹിന്ദുക്കള്‍ക്ക് മാത്രമാണ് പ്രവേശനം. അഹിന്ദുക്കള്‍ ക്ഷേത്ര ഭാരവാഹികളുടെ പ്രത്യേക അനുവാദത്തോടെ മാത്രമേ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ പാടുള്ളു.

എന്നാല്‍ രാഹുല്‍ ക്ഷേത്രത്തിലെ സന്ദര്‍ശക രജിസ്റ്ററില്‍ മാത്രമാണ് ഒപ്പിട്ടിട്ടുള്ളതെന്നും ക്ഷേത്രം ഭാരവാഹി പി.കെ ലാഹിരി പറഞ്ഞു. നിരവധി സുരക്ഷകാരണങ്ങള്‍ നിലനില്‍ക്കുന്നതുകൊണ്ടാണ് രജിസ്റ്റര്‍ സംവിധാനം എര്‍പ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ ഇത് പാലിക്കുന്നതില്‍ രാഹുല്‍ വീഴ്ച വരുത്തിയെന്നാരോപിച്ചിരിക്കുകയാണ് ക്ഷേത്രം ഭാരവാഹികള്‍.സോംനാഥില്‍ ഒരൊറ്റ രജിസ്റ്റര്‍ മാത്രമേയുണ്ടായിരുന്നുള്ളുവെന്നും അതില്‍ രാഹുല്‍ ഗാന്ധി ഒപ്പിട്ടിരുന്നുവെന്നും കോണ്‍ഗ്രസ്സ് വക്താക്കള്‍ പറഞ്ഞു.

ഇതിനിടെ രാഹുല്‍ അഹിന്ദുക്കളുടെ രജിസ്റ്ററില്‍ ഒപ്പിട്ടിരുന്നുവെന്നുള്ള രേഖകള്‍ കാട്ടി കോണ്‍ഗ്രസ്സ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. അത് വ്യാജരേഖയാണെന്നാണ് ക്ഷേത്ര ഭാരവാഹികള്‍ പറയുന്നത്.

Advertisement