എഡിറ്റര്‍
എഡിറ്റര്‍
നിരീക്ഷണത്തിലൂടെ ജനങ്ങളെ നിശബ്ദരാക്കാമെന്ന ബി.ജെ.പി നയത്തിനേറ്റ തിരിച്ചടിയാണ് സുപ്രീംകോടതി വിധിയെന്ന് രാഹുല്‍ ഗാന്ധി
എഡിറ്റര്‍
Thursday 24th August 2017 4:10pm

ന്യൂദല്‍ഹി: സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. സുപ്രീം കോടതി വിധി ഫാസിസ്റ്റുകള്‍ക്കേറ്റ തിരിച്ചടിയാണെന്ന് രാഹുല്‍ പ്രതികരിച്ചു.

തന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. എല്ലാ ഇന്ത്യക്കാരുടെയും വിജയമാണ്് സുപ്രീം കോടതി വിധിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Also Read: ലാവ്‌ലിനില്‍ വി.എസ് നിലപാട് തിരുത്തണമെന്ന് എം.എം ലോറന്‍സ്


‘നിരീക്ഷണത്തിലൂടെ നിശബ്ദരാക്കാമെന്ന ബി.ജെ.പി നയത്തിനേറ്റ കനത്ത തിരിച്ചടിയാണ് കോടതി വിധി. ‘

ഇന്നാണ് സുപ്രീം കോടതിയുടെ ഒമ്പതംഗം ബെഞ്ച് സ്വകാര്യത മൗലികാവകാശമാണെന്ന് വിധിച്ചത്. ഐക്യകണ്ഠേനയാണ് ബെഞ്ച് വിധിപ്രഖ്യാപിച്ചത്. അതേ സമയം ആധാര്‍ സ്വകാര്യതയുടെ ലംഘനമാണോയെന്ന വിഷയത്തില്‍ കോടതി അഭിപ്രായം പറഞ്ഞില്ല. ഇക്കാര്യം അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കും.

സ്വകാര്യത ജീവിക്കാനുള്ള സ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെടുത്തി. ഭരണഘടനയുടെ 21ന്റെ ഭാഗമായാണ് സ്വകാര്യത പൗരന്റെ മൗലികാവകാശമാണെന്ന് സുപ്രീംകോടതി വിധിച്ചത്. ഇതോടെ സ്വകാര്യത മൗലികാവകാശമല്ലെന്ന 1952ലെയും 1962ലെയും കോടതിയുടെ വിശാലബെഞ്ചുകളുടെ വിധികള്‍ അസാധുവാകും.

Advertisement