അമിത്ഷാക്കെതിരായ പരാമര്‍ശം; രാഹുല്‍ഗാന്ധിക്ക് ക്ലീന്‍ചീറ്റ്
D' Election 2019
അമിത്ഷാക്കെതിരായ പരാമര്‍ശം; രാഹുല്‍ഗാന്ധിക്ക് ക്ലീന്‍ചീറ്റ്
ന്യൂസ് ഡെസ്‌ക്
Thursday, 2nd May 2019, 8:23 pm

ന്യൂദല്‍ഹി: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിതാഷാക്കെതിരായ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് ക്ലീന്‍ ചിറ്റ്. അമിത് ഷാ കൊലക്കേസ് പ്രതിയാണെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരായ പരാതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയത്.

മധ്യപ്രദേശിലെ ജബല്‍പൂരില്‍ നടത്തിയ പ്രസംഗത്തിലാണ് രാഹുല്‍ ഗാന്ധി അമിത് ഷാകൊലക്കേസ് പ്രതിയാണെന്ന പരാമര്‍ശം നടത്തിയത്.

കൊലക്കേസ് പ്രതിയായ അമിത്ഷാ, എത്ര മഹത്തരം. എന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ പരാമര്‍ശം.

എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ നിയമപാണ്ഡിത്യത്തില്‍ ഒന്നും പറയാനില്ലെന്നായിരുന്നു അമിതാഷായുടെ മറുപടി.

‘എനിക്കെതിരെ ഒരു കള്ളക്കേസ് ചുമഴ്ത്തിയിരിക്കുകയാണ്. കോടതി ഇത് രാഷ്ട്രീയ പ്രേരിതമാണെന്ന് കോടതി നേരത്തെ പറഞ്ഞിരുന്നു. എനിക്ക് രാഹുല്‍ ഗാന്ധിയുടെ നിയമപാണ്ഡിത്യത്തില്‍ ഒന്നും പറയാനില്ല, ‘എന്നായിരുന്നു അമിത്ഷാ പ്രതികരിച്ചത്.