ന്യൂദല്‍ഹി: എന്‍.ഡി.എ സര്‍ക്കാരിനെതിരായ വോട്ട് അട്ടിമറി ആരോപണങ്ങള്‍ക്കിടെ രാജ്യവ്യാപക ക്യാമ്പയിനൊരുങ്ങി കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് വോട്ട് ചോരി എന്ന വെബ്‌സൈറ്റ് ആരംഭിച്ചു. 9650003420 എന്ന നമ്പര്‍ മുഖേനയും ക്യാമ്പയിനില്‍ പങ്കാളികളാകാം.
പ്രചരണത്തില്‍ അണിചേരാന്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എം.പി ആഹ്വാനം ചെയ്തു. ‘ഒരു വ്യക്തി, ഒരു വോട്ട്’ എന്ന അടിസ്ഥാന ജനാധിപത്യ തത്വത്തിന് നേരെയുള്ള ആക്രമണമാണ് വോട്ട് മോഷണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
वोट चोरी ‘एक व्यक्ति, एक वोट’ के बुनियादी लोकतांत्रिक सिद्धांत पर हमला है।
स्वतंत्र और निष्पक्ष चुनावों के लिए साफ़-सुथरी मतदाता सूची अनिवार्य है।
चुनाव आयोग से हमारी मांग साफ़ है – पारदर्शिता दिखाएं और डिजिटल मतदाता सूची सार्वजनिक करें, ताकि जनता और राजनीतिक दल उसका खुद ऑडिट… pic.twitter.com/BIahCz2YBb
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകള്‍ക്ക് വൃത്തിയുള്ള വോട്ടര്‍ പട്ടിക അത്യാവശ്യമാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ തങ്ങള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ വ്യക്തമാണ്. സുതാര്യതയുണ്ടാകുക എന്നതാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ഡിജിറ്റല്‍ വോട്ടര്‍ പട്ടിക പരസ്യമാക്കുന്നതിലൂടെ പൊതുജനങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അത് സ്വയം പരിശോധിക്കാന്‍ സാധിക്കുമെന്നും രാഹുല്‍ പറഞ്ഞു.
ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടം കൂടിയാണിതെന്നും രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു. ആഗസ്റ്റ് ഏഴിന് തെളിവുകള്‍ നിരത്തിക്കൊണ്ട് എന്‍.ഡി.എ സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി വോട്ട് അട്ടിമറി ആരോപണം വീണ്ടും ഉന്നയിച്ചിരുന്നു. ദല്‍ഹിയിലെ ഇന്ദിരാ ഭവനില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധി കണക്കുകള്‍ വ്യക്തമാക്കിക്കൊണ്ട് ആരോപണങ്ങള്‍ ആവര്‍ത്തിച്ചത്.
അഞ്ച് രീതിയിലാണ് വോട്ട് മോഷണം നടന്നിരിക്കുന്നതെന്നാണ് രാഹുല്‍ ഗാന്ധി വിശദമാക്കിയത്. ഡ്യൂപ്ലിക്കേറ്റ് വോട്ട്, വ്യാജവും അസാധുവുമായ മേല്‍വിലാസം, ഒറ്റ മേല്‍വിലാസത്തില്‍ ഒരുപാട് വോട്ടര്‍മാര്‍, അസാധുവായ ഫോട്ടോകള്‍, ഫോറം ആറിന്റെ ലംഘനം എന്നീ രീതികളിലൂടെ വോട്ട് അട്ടിമറി നടന്നുവെന്നാണ് രാഹുലിന്റെ വാദം.
മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ-ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലെ ഫലം താരതമ്യം ചെയ്തും മറ്റുമാണ് രാഹുല്‍ വോട്ട് അട്ടിമറി ആരോപണം ആവര്‍ത്തിച്ചത്.
2024ല്‍ അധികാരത്തില്‍ തുടരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 25 സീറ്റുകള്‍ മോഷ്ടിച്ചാല്‍ മതിയായിരുന്നുവെന്നും പൊതുതെരഞ്ഞെടുപ്പില്‍ 33,000ല്‍ താഴെ വോട്ടുകള്‍ക്ക് മാത്രം ബി.ജെ.പി 25 സീറ്റുകള്‍ നേടിയെന്നും രാഹുല്‍ ചൂണ്ടിക്കാട്ടിയിരുന്നു.
നിലവില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വോട്ട് അട്ടിമറി ആരോപണനത്തില്‍ അന്വേഷണം നടത്താന്‍ നിയമവകുപ്പിന് അനുമതി നല്‍കിയിട്ടുണ്ട്. അതേസമയം രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങളില്‍ വ്യാപകമായ മറുപടി നല്‍കാതെ കോണ്‍ഗ്രസ് എം.പി മാപ്പ് പറയണമെന്ന ആവശ്യമാണ് ബി.ജെ.പി മുന്നോട്ടുവെക്കുന്നത്.
Content Highlight: Congress launches website for nationwide campaign against vote rigging