ബി.ജെ.പിക്ക് ഇന്ത്യയെക്കുറിച്ച് ബോധ്യമില്ല; ആകെ അറിയുന്നത് നാഗ്പൂരിനെക്കുറിച്ച്; മോദിയില്‍ നിന്നാണ് പ്രപഞ്ചത്തിലെ അറിവ് ഉണ്ടാവുന്നതെന്നാണ് ബി.ജെ.പിക്കാരുടെ ധാരണ: രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th June 2017, 8:41 am
ചെന്നൈ: ബി.ജെ.പിക്ക് ഇന്ത്യയെക്കുറിച്ച് ബോധ്യമില്ലെന്നും അവര്‍ക്ക് ആകെ അറിയുന്നത് നാഗ്പൂരിനെക്കുറിച്ച് മാത്രമാണെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആര്‍.എസ്.എസിനെയും ബി.ജെ.പിയേയും നേരിടാന്‍ താന്‍ ഭഗവത്ഗീതയും ഉപനിഷത്തും പഠിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
“ആര്‍.എസ്.എസുകാരോട് ഞാന്‍ ചോദിക്കട്ടെ, സുഹൃത്തെ നിങ്ങള്‍ ജനങ്ങളെ അടിച്ചമര്‍ത്തുകയാണ്. എല്ലാവരും ഒരു പോലെയാണെന്നാണ് ഉപനിഷത്തില്‍ പറയുന്നത്. പിന്നെ എങ്ങിനെയാണ് നിങ്ങളുടെ മതം പറയുന്നതിന് വിപരീതമായി നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.” അദ്ദേഹം ചോദിച്ചു.
