പത്തനംതിട്ട: മലമുകളില്‍ യുദ്ധത്തിന് ഒരുങ്ങുകയാണെന്ന് രാഹുല്‍ ഈശ്വര്‍. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു രാഹുലിന്റെ പ്രസ്താവന. മലമുകളില്‍ പരസ്പ്പര ആശയ വിനിമയത്തിന് വാക്കി ടോക്കികള്‍ ഉപയോഗിക്കുമെന്നും രാഹുല്‍ പറയുന്നു. വാക്കി ടോക്കികളുമായി നില്‍ക്കുന്ന സെല്‍ഫി പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു രാഹുലിന്റെ പ്രസ്താവന.
“ഏഴ് ദിവസത്തെ ജയില്‍ വാസത്തിനും ആറ് ദിവസത്തെ നിരാഹാരത്തിനും ശേഷം തിരിച്ചെത്തിയിരിക്കുകയാണ്. മല മുകളില്‍ പുതിയ യുദ്ധത്തിന് തയ്യാറെടുക്കുന്നു. അയ്യപ്പ ഭക്തര്‍ക്ക് പരസ്പരം ആശയവിനിമയം നടത്താനാണ് ഈ വാക്കി ടോക്കികള്‍. ആദിവാസി സഹോദരീ സഹോദരന്മാര്‍ക്കും മുസ്ലിം- ക്രിസ്ത്യന്‍ സഹോദരങ്ങള്‍ക്കും സഹകരണങ്ങള്‍ക്ക് നന്ദി” എന്നായിരുന്നു രാഹുലിന്റെ പോസ്റ്റ്.
അതേസമയം ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കലാപത്തിന് ആഹ്വാനം ചെയ്തുവെന്ന പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ കേസെടുത്തു. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലാണ് കേസ്.
കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് ഡൂള്‍ന്യൂസിനോട് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട മറ്റ് നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
നേരത്തെ ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ രക്തംവീഴ്ത്തി അശുദ്ധമാക്കാന്‍ 20 ആളെ നിര്‍ത്തിയിരുന്നെന്ന് രാഹുല്‍ വെളിപ്പെടുത്തിയിരുന്നു. ശബരിമല സന്നിധി രക്തംവീണോ മൂത്രം വീണോ അശുദ്ധമായാല്‍ മൂന്നുദിവസം നട അടച്ചിടുന്നതിന് ആരുടെയും അനുവാദം ആവശ്യമില്ലെന്നും. യുവതികള്‍ പ്രവേശിച്ചാല്‍ കയ്യില്‍ സ്വയം മുറിവേല്‍പ്പിച്ച് രക്തം വീഴ്ത്താനായിരുന്നു പദ്ധതിയെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു.
DoolNews Video