മാങ്കൂട്ടത്തിലിന് പ്രതിരോധം തീർത്ത രാഹുൽ ഈശ്വറിന് ജാമ്യമില്ല
Kerala
മാങ്കൂട്ടത്തിലിന് പ്രതിരോധം തീർത്ത രാഹുൽ ഈശ്വറിന് ജാമ്യമില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd December 2025, 11:48 am

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ചതിൽ രാഹുൽ ഈശ്വറിന് ജാമ്യമില്ലെന്ന് കോടതി.

ഇന്നലെ നൽകിയ ജാമ്യാപേക്ഷ പരിഗണിച്ച് കൊണ്ട് തിരുവനന്തപുരം സെഷൻസ് കോടതിയുടേതാണ് നടപടി. നാളെ വൈകുന്നേരം അഞ്ച് മണിവരെ രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

കേസ് കെട്ടിച്ചമച്ചതാണെന്നും ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അതിജീവിതയുടെ വ്യക്തിവിവരങ്ങൾ വെളിപ്പെടുത്തിയില്ലെന്നും രാഹുൽ ഈശ്വർ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു.

രാഹുലിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസവും കോടതി തള്ളിയിരുന്നു. കുറ്റം നിസാരമായി കാണാനാകില്ലെന്നും ലൈംഗികച്ചുവയോടെ അതിജീവിതയെ അധിക്ഷേപിച്ചെന്ന കുറ്റത്തില്‍ കഴമ്പുണ്ടെന്നും കോടതി വിലയിരുത്തിയത്.

നവംബർ 30നാണ് അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന തരത്തിൽ രാഹുൽ ഈശ്വർ അധിക്ഷേപം നടത്തിയത്.ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെയായിരുന്നു രാഹുൽ ഈശ്വർ അതിജീവിതയെ അപമാനിച്ചത്.സൈബർ അധിക്ഷേപത്തിന് ജ്യാമ്യമില്ലാ വകുപ്പ് ചേർത്തതാണ് അറസ്റ്റ് ചെയ്തത്.

Content Highlight: Rahul Easwar, who defended himself in the Mangkootatil case, will not be granted bail