തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അപമാനിച്ചതിന് രാഹുൽ ഈശ്വറിനെതിരെ കേസ്. തിരുവനന്തപുരം സൈബർ പൊലീസാണ് കേസെടുത്തത്.
അതിജീവിതയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബർ പൊലീസ് കേസെടുത്തത്. അതിജീവിതയെ അപമാനിച്ചു, പേരുവെളിപ്പെടുത്താൻ മറ്റുള്ളവരെ പ്രേരിപ്പിച്ചു എന്നിവ പരാതിയിൽ പറയുന്നു.
അതിജീവിതയ്‌ക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണങ്ങൾ നടത്തിയെന്നും ചിത്രങ്ങളും പേരും വിവരങ്ങളും അടക്കം സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കപ്പെടുന്നതായും പരാതിയിൽ പറയുന്നു.