തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ അതിജീവിതയെ അപമാനിച്ച സംഭവത്തില്‍ വലത് ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍. അതിജീവിതയെ അപമാനിച്ചു, അവരുടെ ഐഡന്‍ഡിറ്റി വെളിപ്പെടുത്തി അടക്കമുള്ള കുറ്റത്തിനാണ് അറസ്റ്റ്
ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തെ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയതെങ്കിലും ശേഷം അത് മാറ്റുകയായിരുന്നു.
രാഹുലിനെ നാളെ രാവിലെ കോടതിയില്‍ ഹാജരാക്കും. ബിഎന്‍എസ് 75 (3) വകുപ്പ് കൂടി കൂട്ടി ചേര്‍ത്തിട്ടുണ്ട്. അതിജീവിതയ്ക്കെതിരെ ലൈംഗികച്ചുവയുള്ള പരാമര്‍ശം നടത്തിയെന്ന കണ്ടെത്തെലിനെ തുടര്‍ന്നാണ് ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.
നേരത്തെ അതിജീവിതയുടെ പരാതിയില്‍ രാഹുല്‍ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തിരുവനന്തപുരം സൈബര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് കസ്റ്റഡിയിലെടുത്തത്.
അതിജീവിതയ്ക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണങ്ങള്‍ നടത്തിയെന്നും ചിത്രങ്ങളും പേരും വിവരങ്ങളും അടക്കം സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കപ്പെടുന്നതായും പരാതിയില്‍ പറയുന്നു.
തിരുവനന്തപുരത്തെ വീട്ടില്‍ നിന്നാണ് രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയില്‍ എടുത്തത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ ചുമത്തിയാണ് രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയില്‍ എടുത്തത്.
Content Highlight: Rahul Easwar arrested in non-bailable case for insulting survivor