എഡിറ്റര്‍
എഡിറ്റര്‍
‘ആരാണ് രാഹുലിന്റെ ട്വീറ്റര്‍ കൈകാര്യം ചെയ്യുന്നത്.?’; രസകരമായ മറുപടിയുമായി രാഹുല്‍ ഗാന്ധി
എഡിറ്റര്‍
Sunday 29th October 2017 6:44pm

 

ന്യൂദല്‍ഹി: അടുത്ത കാലത്തായി മോദി സര്‍ക്കാരിനും ബി.ജെ.പിക്കുമെതിരായി കുറിക്കുകൊള്ളുന്ന ട്വീറ്റുകളുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രത്യക്ഷപ്പെടാറുണ്ട്. ആരാണ് രാഹുലിന്റെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതെന്ന സംശയം കലര്‍ന്ന ചോദ്യങ്ങളും ഇതിനകം പലരും ഉന്നയിച്ചിട്ടുണ്ട്.

ചോദ്യങ്ങള്‍ക്കുള്ള മറുപടിയുമായി രാഹുല്‍ ഗാന്ധി ട്വീറ്റുമായി രാഹുല്‍ എത്തിയിരിക്കുകയാണ്. പിഡി എന്നു പേരുള്ള ഒരു നായ്ക്കുട്ടിയുടെ വീഡിയോ ആണ് രാഹുല്‍ ഇന്ന് പോസ്റ്റ് ചെയ്തിരിക്കുന്നത്.


Also Read: ‘ആ അര്‍ത്ഥത്തില്‍ ഞാനും പൂര്‍വ്വകാല സംഘിയാണ്’ രവീന്ദ്രനാഥ് വിഷയത്തില്‍ അനില്‍ അക്കരെയ്‌ക്കെതിരെ പി.എം മനോജ്


‘ആളുകള്‍ ചോദിക്കാറുണ്ട് ആരാണ് ഇയാള്‍ക്ക് വേണ്ടി ട്വീറ്റ് ചെയ്യുന്നതെന്ന്’ എന്നു തുടങ്ങുന്ന കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നിട്ടു നേരെ നില്‍ക്കാന്‍ പറയുമ്പോള്‍ പിഡി നേരെ നില്‍ക്കുന്നതും മൂക്കിനു മുകളില്‍ വെച്ച ഭക്ഷണം ഞൊടിയിടയില്‍ വായിലാക്കുന്നതെന്നും വീഡിയോയിലുണ്ട്.

ഞാന്‍ എങ്ങനെയാണ് ട്വീറ്റിനെ അല്ല ട്രീറ്റിനെ കൈകാര്യം ചെയ്യുന്നതെന്നു നോക്കൂ എന്നു പറഞ്ഞാണ് ട്വീറ്റിലെ കുറിപ്പ് അവസാനിക്കുന്നത്.


Also Read: വേങ്ങരയിലെ മോശം പ്രകടനം നേതൃത്വത്തിന്റെ പോരായ്മയാണെന്ന് ബി.ജെ.പി കോര്‍കമ്മറ്റിയുടെ വിലയിരുത്തല്‍


കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളെ പരിഹസിച്ചുകൊണ്ടുള്ള രാഹുലിന്റെ ട്വീറ്റിന് അടുത്ത കാലത്തായി മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്. ജി. എസ്.ടിയെ ഗബ്ബാര്‍ സിങ് ടാക്സെന്നു വിശേഷിപ്പിച്ചും ജയ് ഷാ വിഷയത്തില്‍ ‘വൈ ദിസ് കൊലവെറി ഡാ’ എന്നുമൊക്കെയുള്ള രാഹുലിന്റെ ട്വീറ്റുകള്‍ ശ്രദ്ധ നേടിയിരുന്നു.

 

 

Advertisement