മലയാള സിനിമയ്ക്ക് ഒട്ടനവധി മികച്ച സിനിമകള്‍ സമ്മാനിച്ച തിരക്കഥാകൃത്താണ് രഘുനാഥ് പലേരി. തിരക്കഥാകൃത്ത്, സംവിധായകന്‍, നോവലിസ്റ്റ് എന്നീ മേഖലകളില്‍ ശ്രദ്ധേയനായ അദ്ദേഹം നസീമ എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയാണ് വെള്ളിത്തിരയിലേക്ക് കടന്നുവന്നത്.
മലയാള സിനിമയ്ക്ക് ഒട്ടനവധി മികച്ച സിനിമകള്‍ സമ്മാനിച്ച തിരക്കഥാകൃത്താണ് രഘുനാഥ് പലേരി. തിരക്കഥാകൃത്ത്, സംവിധായകന്‍, നോവലിസ്റ്റ് എന്നീ മേഖലകളില്‍ ശ്രദ്ധേയനായ അദ്ദേഹം നസീമ എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയാണ് വെള്ളിത്തിരയിലേക്ക് കടന്നുവന്നത്.
ഇന്ത്യയിലെ ആദ്യ ത്രീ ഡി സിനിമയായ മൈഡിയര്‍ കുട്ടിച്ചാത്തന്‍ ഉള്‍പ്പെടെ നിരവധി സിനിമകള്‍ക്ക് തിരക്കഥയെഴുതിയ അദ്ദേഹം, ഒന്നു മുതല്‍ പൂജ്യം വരെ എന്ന സിനിമയിലൂടെ സംവിധായക കുപ്പായവും അണിഞ്ഞു. പിന്നീട് പൊന്മുട്ടയിടുന്ന താറാവ്, മഴവില്‍ കാവടി, ദേവദൂതന്‍, തുടങ്ങി 30ഓളം സിനിമയ്ക്ക് തിരക്കഥയെഴുതി. ഇപ്പോള്‍ അഭിനയത്തിലും രഘുനാഥ് പലേരി സജീവമാകുന്നുണ്ട്.

അടുത്തിടെ പുറത്തിറങ്ങിയ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി, ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര, സര്‍വ്വം മായ എന്നീ ഹിറ്റ് സിനിമകളില്‍ അദ്ദേഹം ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. തന്നില്‍ നിന്ന് വന്ന എല്ലാ സിനിമകളും സംഭവിച്ചതാണ് താന്‍ തേടി പോയതല്ലെന്ന് രഘുനാഥ് പലേരി പറയുന്നു.
‘ഇന്നുവരെ എന്നില്‍ നിന്നും വന്ന എല്ലാ സിനിമകളും സംഭവിച്ചതാണ്. ഞാനായിട്ട് തേടിപ്പോയതല്ല. സിബി മലയിലിന്റെ ആദ്യ സിനിമയ്ക്ക് കഥയൊരുക്കാനാണ് നവോദയയില്‍ ആദ്യം ചെല്ലുന്നത്. അന്നത് നടന്നില്ല. അന്ന് പോയതുകൊണ്ടാണ് പിന്നീട് ത്രീഡി സിനിമയായ കുട്ടിച്ചാത്തന്‍ വന്ന ത്. വര്‍ഷങ്ങള്‍ക്കുശേഷം ‘ദേവദൂതന്‍’ ഉണ്ടായതും ആ പോക്കിന്റെ തുടര്‍ച്ചയായിരുന്നു. പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞ് അതിന്റെ റീ റിലീസ്.
മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ കോളേജ് കാലത്ത് എഴുതിയ ഒരു കഥയാണ് ‘മൗനത്തിന്റെ ചിറകുകള്‍’. ആ കഥയും തേടി കെ.പി കുമാരന്‍ എനിക്കരികില്‍ എത്തി. അത് ‘നേരംപുലരുമ്പോള്‍’ എന്ന സിനിമയായി. അത് സെല്ലുലോയിഡില്‍ പകര്‍ത്താന്‍ ഷാജി എന്‍. കരുണ്‍ എത്തി. ഷാജി പിന്നീട് ‘ഒന്നുമുതല്‍ പൂജ്യംവരെ’യുടെ ഛായാഗ്രാഹകനായി ഷൂട്ടിങ്ങ് വേളയില്‍ അദ്ദേഹം എന്നോട് അദ്ദേഹത്തിനൊരു തിരക്കഥ നല്‍കുമോ എന്നു ചോദിച്ചു. അതാണ് ‘പിറവി’,ബന്ധങ്ങളുടെ സ്‌നേഹബന്ധനമാണ് അംഗീകാരം.
സൗഹൃദങ്ങളുടെ മുറിവില്‍ നിന്നും രക്തം കിനിയും. അതവിടെത്തന്നെ ഉറഞ്ഞ് കട്ടിയാവും. കാലങ്ങളോളം പിന്നാതെ നില്‍ക്കും. എല്ലാം ഒരൊഴുക്കില്‍ അങ്ങനെ സംഭവിക്കുന്നതല്ലേ. സിനിമ ഒരു എന്‍ജിനീയറിങ്‌സ്‌കില്‍ അല്ല. അത് ഭാവനയുടെ സത്ത ഉരുകി സ്വയം സൃഷ്ടിക്കപ്പെടുന്നൊരു കലയാണ്,’ രഘുനാഥ് പലേരി പറയുന്നു.
അഖില്‍ സത്യന്‍ സംവിധാനം ചെയ്ത സര്‍വ്വം മായയാണ് രഘുനാഥ് പലേരിയുടേതായി ഒടുവല്‍ പുറത്തിറങ്ങിയ ചിത്രം. സിനിമയില്‍ നിവിന്‍ പോളിയുടെ അച്ഛന്‍ വേഷത്തിലാണ് അദ്ദേഹം എത്തിയത്.
Content Highlight: Raghunath Paleri says he didn’t go looking for movies because they happened