വടകരയില്‍ റാഗിങ്ങിനിരയായ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവം; 6 പേര്‍ പിടിയില്‍
Daily News
വടകരയില്‍ റാഗിങ്ങിനിരയായ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവം; 6 പേര്‍ പിടിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th July 2016, 8:06 pm

കോഴിക്കോട്: വടകരയില്‍ റാഗിങ്ങിന് ഇരയായതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആറ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പിടിയില്‍. മൂന്ന് ആണ്‍കുട്ടികളുടേയും മൂന്ന് പെണ്‍കുട്ടികളുടേയും അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് തോടന്നൂര്‍ തയ്യുള്ളതില്‍ ഹമീദിന്റെ മകള്‍ അസ്‌നാസ് (18) വീട്ടിലെ കുളിമുറിയില്‍ തൂങ്ങി മരിച്ചത്. ചെരണ്ടത്തൂരിലെ എം.എച്ച്.ഇ.എസ് കോളേജിലെ രണ്ടാം വര്‍ഷ മൈക്രോബയോളജി വിദ്യാര്‍ഥിനിയായിരുന്നു അസ്‌നാസ്. സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങ്ങിനെ തുടര്‍ന്നുണ്ടായ മനോവിഷമത്തെ തുടര്‍ന്നാണ് അസ്‌നാസ് ആത്മഹത്യ ചെയ്തതെന്നായിരുന്നു ബന്ധുക്കളുടെ പരാതി.

റാഗിങ്ങ് നിരോധന നിയമത്തിലെ വകുപ്പുകള്‍ക്ക് പുറമേ ആത്മഹത്യാ പ്രേരണകുറ്റവും പ്രതികള്‍ക്ക് എതിരെ പോലീസ് ചുമത്തിയിട്ടുണ്ട്.