എഡിറ്റര്‍
എഡിറ്റര്‍
വിംബിള്‍ഡണ്‍: റാഫേല്‍ നദാല്‍ പുറത്ത്
എഡിറ്റര്‍
Tuesday 25th June 2013 10:13am

nadal

ലണ്ടന്‍: വിംബിള്‍ഡണ്‍ മത്സരത്തില്‍ ആദ്യ അട്ടിമറിക്ക് കാണികള്‍ സാക്ഷിയായി. ലോക അഞ്ചാം റാങ്ക് കാരനും ഫ്രഞ്ച് ഓപ്പണ്‍ ജേതാവുമായ റാഫേല്‍ നദാലാണ് ആദ്യ അട്ടിമറിയില്‍ പുറത്തായിരിക്കുന്നത്.
Ads By Google

ബെല്‍ജിയത്തില്‍ നിന്നും എത്തിയ 135 ാം റാങ്കുകാരന്‍ സ്റ്റീവ് ഡാക്രിസാണ് വിംബിള്‍ഡണില്‍ നദാലിന്റെ കാലനായത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു നദാലിന്റെ പരാജയം.

ഇതാദ്യമായാണ് ഒരു ഗ്രാന്റ് സ്ലാം ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ടില്‍ നിന്ന് നദാല്‍ പുറത്താകുന്നത്. 7-6(4),                                                    7-6(8),6-4 എന്ന സ്‌കോറിനായിരുന്നു നദാലിന്റെ പരാജയം.

വിംബിള്‍ഡണിന്റെ ആദ്യ ദിനം തന്നെ ഒരു വമ്പന്റെ പതനത്തിനാണ് കാണികളും കോര്‍ട്ടും സാക്ഷിയായിരിക്കുന്നത്.

പരിക്ക് മൂലം ഏറെ നാളായി മത്സരങ്ങളില്‍ നിന്ന് വിട്ട് നിന്ന നദാല്‍ ഗംഭീര തിരിച്ചുവരവായിരുന്നു ഫ്രഞ്ച് ഓപ്പണിലൂടെ നടത്തിയത്. എട്ട് തവണ ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയ റെക്കോര്‍ഡും നദാല്‍ സ്വന്തമാക്കിയിരുന്നു.

പരിക്കിനെ വകവെക്കാതെയാണ് നദാല്‍ വിംബിള്‍ഡണ്‍ മത്സരത്തിനിറങ്ങിയത്. എന്നാല്‍ ആദ്യ മത്സരത്തില്‍ തന്നെ ഒരു തോല്‍വി നദാലോ ആരാധകരോ ഒരിക്കല്‍ പോലും പ്രതീക്ഷിച്ച് കാണില്ല.

നദാലിനെ പരാജയപ്പെടുത്തിയത് ഇപ്പോഴും വിശ്വസിക്കാനാകാതെ ഇരിക്കുകയാണ് ഡാക്രിസ്. തന്റെ വിജയം ആരും ഉള്‍കൊള്ളാന്‍ വഴിയില്ല എന്നാണ് ഡാക്രിസ് വിജയത്തിന് ശേഷം ആദ്യം പ്രതികരിച്ചത്.

Advertisement