13ാം ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കി നദാല്‍
Sports
13ാം ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കി നദാല്‍
ന്യൂസ് ഡെസ്‌ക്
Monday, 12th October 2020, 12:05 am

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ പുരുഷ ഫൈനലില്‍ സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിനെ തകര്‍ത്ത് റാഫേല്‍ നദാല്‍ കിരീടം സ്വന്തമാക്കി. സ്‌കോര്‍ 6-0,6-2, 7-5.

നദാലിന്റെ തുടര്‍ച്ചയായ നാലാം ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണിത്. റോളണ്ട് ഗാരോസില്‍ കളിച്ച 13 ഫൈനലുകളില്‍ നദാലിന്റെ 13ാം കീരിടം കൂടിയാണിത്. ഒപ്പം ഫ്രഞ്ച് ഓപ്പണില്‍ 100 വിജയങ്ങളെന്ന റെക്കോര്‍ഡും നദാല്‍ സ്വന്തമാക്കി. ടൂര്‍ണമെന്റില്‍ ഒരു സെറ്റ് പോലും കൈവിടാതെയാണ് നദാലിന്റെ കിരീട നേട്ടം.

കരിയറില്‍ 56 തവണ ഏറ്റുമുട്ടിയതില്‍ ജോക്കോവിച്ചിനെതിരെയുള്ള നദാലിന്റെ 27ാം വിജയമാണിത്. 16 ഗ്രാന്‍ഡ് സ്ലാം പോരാട്ടങ്ങളില്‍ 10ാമത്തെ വിജയവും. ഫ്രഞ്ച് ഓപ്പണില്‍ ഇതുവരെ പരസ്പരം ഏറ്റുമുട്ടിയതില്‍ ഏഴാം വിജയവുമാണ് നദാല്‍ നേടിയത്. 2016 ല്‍ കിരീടം നേടിയ ശേഷമുള്ള ജോക്കോവിച്ചിന്റെ ആദ്യ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലായിരുന്നു ഇത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlight: Rafael Nadal Equals Roger Federer at 20 Grand Slams with 13th French Open Title after Beating Djokovic