ഫെഡററെ അട്ടിമറിച്ചെത്തിയ സിറ്റ്സിപാസിനെ തകര്‍ത്തു; നദാല്‍ ഫൈനലില്‍
Sports
ഫെഡററെ അട്ടിമറിച്ചെത്തിയ സിറ്റ്സിപാസിനെ തകര്‍ത്തു; നദാല്‍ ഫൈനലില്‍
ന്യൂസ് ഡെസ്‌ക്
Thursday, 24th January 2019, 6:15 pm

മെല്‍ബണ്‍: ആസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പില്‍ റാഫേല്‍ നദാല്‍ ഫൈനലില്‍. ഗ്രീസില്‍ നിന്നുള്ള സ്റ്റഫനോസ് സിറ്റിസിപാസിനെ തകര്‍ത്താണ് നദാല്‍ ഫൈനലില്‍ എത്തിയത്. നദാലിന്റെ 25ാം ഗ്രാന്‍ഡ്സ്ലാം ഫൈനലാണിത്.

ഒരു ഘട്ടത്തില്‍ പോലും നദാലിനെ പരീക്ഷിക്കാനാകാതെ ഗ്രീക്ക് താരം തോല്‍വി സമ്മതിക്കുകയായിരുന്നു. സ്‌കോര്‍: 6-2, 6-4, 6-0.

ദ്യോക്യോവിച്ചിനേയോ ലുക്കാസ് പൗലിയേയെ ആയിരിക്കും നദാല്‍ ഫൈനലില്‍ നേരിടുക. ഞായറാഴ്ചയാണ് ആസ്‌ട്രേലിയന്‍ ഓപ്പണിലെ കലാശപോരാട്ടം. മികച്ച മത്സരവും ടൂര്‍ണമന്‍റുമായിരുന്നു ഈ വര്‍ഷത്തെ ആസ്‌ട്രേലിയന്‍ ഓപ്പണെന്ന് മത്സര ശേഷം നദാല്‍ പറഞ്ഞു.

Read Also : സാലയെ കണ്ടെത്താനായില്ല; തെരച്ചില്‍ അവസാനിപ്പിച്ച് അന്വേഷണ സംഘം

നല്ല രീതിയില്‍ കളിക്കാന്‍ കഴിഞ്ഞുവെന്നാണ് വിശ്വാസം. കുറേക്കാലം കളിക്കളത്തില്‍ നിന്ന് വിട്ടുനിന്നതിന് ശേഷം തിരികെയെത്തുമ്പോള്‍ കോര്‍ട്ടും കാണികളും വിശ്വസിക്കാന്‍ കഴിയാത്ത ഊര്‍ജമാണ് നല്‍കിയതെന്നും നദാല്‍ വ്യക്തമാക്കി.

 

അതേസമയം വനിതാ സിംഗിള്‍സ് ഫൈനലില്‍ ജപ്പാന്‍ താരം നവോമി ഒസാക്കയും ചെക്ക് റിപ്പബ്ലിക്കിന്റെ പെട്രോ ക്വിറ്റോവയും തമ്മില്‍ ഏറ്റുമുട്ടും. ചെക്ക് താരം തന്നെയായ പ്ലിസ്‌കോവയെ പരാജയപ്പെടുത്തിയാണ് നാലാം സീഡ് ഒസാക്ക ഫൈനലിലെത്തിയത്. അമേരിക്കയുടെ ഡാനിയേല റോസ് കൊളിന്‍സിനെ തോല്‍പ്പിച്ചായിരുന്നു ക്വിറ്റോവയുടെ മുന്നേറ്റം.