എഡിറ്റര്‍
എഡിറ്റര്‍
രാധിക വെമുല, നജീബിന്റെ ഉമ്മ, മഹിജ; നീതി തേടി പൊലീസ് അതിക്രമത്തിന് ഇരയായ മൂന്ന് അമ്മമാരുടെ ചിത്രങ്ങള്‍
എഡിറ്റര്‍
Wednesday 5th April 2017 6:56pm

2017 ഏപ്രില്‍ 04: പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും തനിക്ക് നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് അമ്മയായ മഹിജ ഡി.ജി.പി ഓഫീസിനു മുന്നില്‍ സമരത്തിനായി എത്തി. പൊലീസ് അവരെ നിലത്ത് കൂടെ വലിച്ചിഴച്ചു, മര്‍ദ്ദിച്ചു, കസ്റ്റഡിയിലെടുത്തു.

2017 ജനുവരി 17: രോഹിത് വെമുല ആത്മഹത്യ ചെയ്തിട്ട് ഒരു കൊല്ലം തികഞ്ഞ ദിവസം രോഹിതിന് നീതി ആവശ്യപ്പെട്ട് അമ്മ രാധിക വെമുല സമരം ആരംഭിച്ചു. അന്ന് പൊലീസ് അവരെ തെരുവില്‍ വലിച്ചിഴച്ചു.

2016 നവംബര്‍ 07: ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ നിന്ന് കാണാതായ നജീബിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് നജീബിന്റെ ഉമ്മയായ ഫാത്തിമ നഫീസ് സമരം ആരംഭിച്ചു. ഫാത്തിമയെ പൊലീസ് നിലത്ത് കൂടെ വലിച്ചപ്പോള്‍ അവര്‍ ഉറക്കെ നിലവിളിച്ചിരുന്നു.

 

 

Advertisement