എഡിറ്റര്‍
എഡിറ്റര്‍
‘ഭീകരവാദിയെ നഗരത്തിന്റെ ചുമതലയേല്‍പ്പിക്കരുത്’ അമേരിക്കയില്‍ സിഖ് മേയര്‍ സ്ഥാനാര്‍ത്ഥിയെ ഭീകരവാദിയാക്കി പ്രചരണം
എഡിറ്റര്‍
Sunday 5th November 2017 1:28pm

 

 

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ സിഖ് സ്ഥാനാര്‍ത്ഥിയെ ഭീകരവാദിയാക്കി ചിത്രീകരിച്ച് പ്രചരണം. ന്യൂജെഴ്‌സിയിലെ ഹൊബോക്കണ്‍ മേയര്‍ സ്ഥാനാര്‍ത്ഥിയായി നില്‍ക്കുന്ന രവി ഭല്ലയ്‌ക്കെതിരെയാണ് വിദ്വേഷ പ്രചരണം.

ടര്‍ബന്‍ ധരിച്ചിരിക്കുന്ന രവി ഭല്ലയുടെ ചിത്രം വെച്ച് ‘ഭീകരവാദിയെ നഗരത്തിന്റെ ചുമതലയേല്‍പ്പിക്കരുത്’ എന്നെഴുതിയ ഫ്‌ളൈയറുകള്‍ പ്രചരിക്കുന്നത്. ഭല്ലയുടെ എതിര്‍ സ്ഥാനാര്‍ത്ഥിയായ മൈക്ക് ഡിഫുസ്‌കോയുടെ അനുയായികളാണ് പ്രചരണത്തിന് പിന്നിലെന്ന് സംശയിക്കുന്നുണ്ട്.

 

ചൊവ്വാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ നഗരത്തിലെ ആദ്യ സിഖ് മേയറായിരിക്കും രവിഭല്ല. ആറ് പേരാണ് മത്സര രംഗത്തുള്ളത്. ഭല്ലയുടെ പ്രധാന എതിരാളിയായ മെക്ക് ഡിഫുസ്‌കോ ഗേ സ്ഥാനാര്‍ത്ഥിയാണ്

Advertisement