ലോകകപ്പില്‍ തിളങ്ങി രചിന്‍ രവീന്ദ്ര; ബംഗളൂരുവിലെത്തി മുത്തശ്ശിയുടെ അനുഗ്രഹവും വാങ്ങി
2023 ICC WORLD CUP
ലോകകപ്പില്‍ തിളങ്ങി രചിന്‍ രവീന്ദ്ര; ബംഗളൂരുവിലെത്തി മുത്തശ്ശിയുടെ അനുഗ്രഹവും വാങ്ങി
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 10th November 2023, 1:48 pm

നവംബര്‍ ഒമ്പതിന് ബംഗളൂരുവില്‍ നടന്ന മത്സരത്തില്‍ ശ്രീലങ്കക്കെതിരെ ന്യൂസിലാന്‍ഡ് മിന്നും വിജയമാണ് സ്വന്തമാക്കിയത്. ടോസ് നേടിയ ന്യൂസിലാന്‍ഡ് ശ്രീലങ്കയെ ബാറ്റിങ്ങിന് അയച്ചു. 46.4 ഓവറില്‍ 171 റണ്‍സിന് ശ്രീലങ്ക ചിന്നസ്വാമിയില്‍ തകരുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് 23.2 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു.

കിവീസിന്റ യുവതാരമായ രചിന്‍ രവീന്ദ്ര 1996 ലോകകപ്പില്‍ സച്ചിന്റെ 523 റണ്‍സിന്റെ റെക്കോര്‍ഡ് തകര്‍ത്തിരിക്കുകയാണ്. നവംബര്‍ ഒമ്പതിന് നടന്ന മത്സരത്തില്‍ 25 വയസ്സ് തികയുന്നതിന് മുമ്പ് ഒരു ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായി രചിന്‍ രവീന്ദ്ര മാറി. 1996 ലോകകപ്പില്‍ സച്ചിന്റെ 523 റണ്‍സിന്റെ റെക്കോര്‍ഡ് ആണ് ഈ 23 കാരന്‍ മറികടന്നത്.

ലോകകപ്പിനിടെ രചിന്‍ രവീന്ദ്ര ബംഗളൂരിലെ മുത്തശ്ശിയുടെ വീട് സന്ദര്‍ശിച്ചു അനുഗ്രഹം വാങ്ങിയതാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ന്യൂസിലാന്‍ഡിനു വേണ്ടി മിന്നും പ്രകടനമാണ് രചിന്‍ ടൂര്‍ണമെന്റില്‍ ഉടനീളം കാഴ്ച്ചവെക്കുന്നത്.

ന്യൂസിലാന്‍ഡിന്റെ ഇടം കയ്യന്‍ ബാറ്റര്‍ രചിന്‍ വ്യാഴാഴ്ച നടന്ന മത്സരത്തില്‍ 71.7 1 ശരാശരിയിലാണ് 523 റണ്‍സ് മറികടന്നിരുന്നു. ഇതുവരെ ലോകകപ്പില്‍ മൂന്ന് സെഞ്ച്വറികളാണ് താരം നേടിയത്. ഇതോടെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമായി മാറുകയാണ് രചിന്‍. രണ്ട് അര്‍ധസെഞ്ച്വറികളും താരം നേടിയിരുന്നു. നിലവില്‍ കിവീസിന്റെ റണ്‍വേട്ടക്കാരില്‍ ഒന്നാമനാണ് രവീന്ദ്ര. നിലവില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്ന് 565 റണ്‍സുകളാണ് താരം നേടിയത്.

ഇതോടെ 2023 സെമി ഫൈനലില്‍ നിന്നും പാകിസ്ഥാന്‍ ഏതാണ്ട് പുറത്താക്കുകയും ന്യൂസിലാന്‍ഡ് ആദ്യ നാലില്‍ ഇടം നേടുകയും ചെയ്യുകയാണ്. നവംബര്‍ ഒമ്പതിന് നടന്ന മത്സരത്തില്‍ മഴ പെയ്യുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കിലും ന്യൂസിലാന്‍ഡിനനുകൂലമായ വിധിയെഴുത്തില്‍ പാക്കിസ്ഥാന്‍ ഏറെ നിരാശപ്പെടുകയാണ്.

എട്ട് മത്സരത്തില്‍നിന്നും നാല് വിജയവുമായി പാകിസ്ഥാന്‍ പോയിന്റ് പട്ടികയില്‍ അഞ്ചാമതാണ്. ന്യൂസിലാന്‍ഡ് ഒമ്പത് മത്സരങ്ങളില്‍ നിന്നും അഞ്ച് വിജയവുമായി നാലാം സ്ഥാനത്തും.

Content Highlight: Rachin Ravindra, who Shone In The World Cup, Came To Bengaluru And Took The Blessings Of His Grandmother