മമ്മൂക്ക ആണെങ്കിൽ ദുൽഖറിനെ നാല് ചീത്ത പറയും; മലയാളത്തിൽ വന്ന് പടം ചെയ്യടാ എന്ന്: ഷൈൻ ടോം ചാക്കോ
Entertainment news
മമ്മൂക്ക ആണെങ്കിൽ ദുൽഖറിനെ നാല് ചീത്ത പറയും; മലയാളത്തിൽ വന്ന് പടം ചെയ്യടാ എന്ന്: ഷൈൻ ടോം ചാക്കോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 10th November 2023, 12:51 pm

അസിറ്റന്റ് ഡയറക്ടറായി മലയാള സിനിമയിൽ കടന്നു വന്ന് പിന്നീട് തന്റെ അഭിനയ സ്വപ്നങ്ങളിലേക്ക് ചേക്കേറിയ നടനാണ് ഷൈൻ ടോം ചാക്കോ. തന്റെ ഓരോ കഥാപാത്രവും വ്യത്യസ്തയിൽ അഭിനയിക്കുകയെന്നതാണ് ഷൈൻ ടോം ചാക്കോയുടെ പ്രത്യേകത. കുമാരി, ഭീഷ്മ, അടി തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ഓരോന്നും വൈരുധ്യമുള്ളതാണ്.

അഭിമുഖത്തിൽ മറ്റു താരങ്ങളാവാൻ അവസരം ലഭിച്ചാൽ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് ഷൈൻ ടോം ചാക്കോ വളരെ രസകരമായ മറുപടിയാണ് നൽകിയത്. മമ്മൂട്ടി ആവാൻ ഒരവസരം ലഭിച്ചാൽ ദുൽക്കറിനെ നാല് ചീത്ത പറയുമെന്നും പടം ചെയ്യാൻ പറയുമെന്നും ഷൈൻ പറയുന്നുണ്ട്.

അതുപോലെ ദുൽഖറിനോട് മലയാളത്തിൽ വന്ന് പടം ചെയ്യാൻ പറയുമെന്നും കൂടെ ഷൈനിനെ വിളിക്കാൻ പറയുമെന്നും താരം പറഞ്ഞു. സില്ലി മോങ്ക്സ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഷൈൻ ടോം ചാക്കോ.

‘മമ്മൂക്ക ആണെങ്കിൽ ദുൽഖറിനെ നാല് ചീത്ത പറയും. എടാ പടം ചെയ്യടാ, മലയാളത്തിൽ വന്ന് പടം ചെയ്യടാ, ആ ഷൈനിനെയും വിളിച്ചോ എന്ന് പറയും,’ ഷൈൻ ടോം ചാക്കോ പറഞ്ഞു.

ദുൽഖറിന്റെ കൂടെ മമ്മൂട്ടി പടം ചെയ്യണമെന്നും അത് പ്രേക്ഷകർ കാത്തിരിക്കുന്നതാണെന്നും പറഞ്ഞപ്പോൾ അതിന് പറ്റിയ പടം വന്നാൽ മാത്രമേ മമ്മൂട്ടിയും ദുൽഖറും ഒരുമിക്കുകയുള്ളൂയെന്നും ഷൈൻ ടോം ചാക്കോ കൂട്ടിച്ചേർത്തു.

‘നമ്മൾ കാത്തിരുന്നിട്ട് കാര്യമില്ലല്ലോ അങ്ങനെയൊരു കഥ വരാതെ അവർ ചെയ്യില്ലല്ലോ. നമ്മൾ നല്ലൊരു കഥ വന്നിട്ട് ചെയ്യാൻ മാത്രമേ ആഗ്രഹിക്കുന്നുള്ളൂ. അല്ലാതെ കാണാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവരുടെ ഫോട്ടോ എടുത്തു നോക്കിയാൽ പോരെ,’ ഷൈൻ പറയുന്നു.

അഭിമുഖത്തിൽ ദുൽഖർ ആവാൻ അവസരം ലഭിച്ചാൽ നല്ല കാര്യമാണ് ചെയ്ത് വീട്ടിലിരിക്കുമെന്നും രാത്രി ബൈക്ക് ഓടിക്കാൻ പോകുമെന്നും ഷൈൻ പറയുന്നുണ്ട്,
‘ദുൽഖർ ആണെങ്കിൽ നല്ല കാര്യങ്ങൾ ചെയ്തു വീട്ടിലിരിക്കും. രാത്രി കുറച്ചുനേരം ബൈക്ക് ഓടിക്കാൻ വേണ്ടി പുറത്തിറങ്ങും. കാർ എടുത്ത് പുറത്തൊക്കെ പോവും,’ ഷൈൻ ടോം ചാക്കോ പറഞ്ഞു.

Content Highlight: Shine Tom Chacko says if he gets a chance to be Mammootty, he would give Dulquer four bad words