ജൂലൈ മാസത്തില്‍ മാത്രം രണ്ട് പേരും ഇത്തരത്തില്‍ പേവിഷബാധ മൂലം മരണപ്പെട്ടുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മരണപ്പെട്ട പല കേസുകളിലും പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഒന്നേമുക്കാല്‍ ലക്ഷത്തോളം ആളുകള്‍ക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റിട്ടുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ കാര്യമായ നടപടികള്‍ ഒന്നും തന്നെ ഉണ്ടാകുന്നില്ല എന്നാണ് ആരോപണം.
ഈ സാഹചര്യത്തിലാണ് തെരുവ് നായ്ക്കളുടെ കടിയേറ്റുള്ള മരണത്തെ കുറിച്ചുള്ള ആരോഗ്യ വകുപ്പിന്റെ കണക്കുകളും പുറത്ത് വരുന്നത്.
കഴിഞ്ഞ അഞ്ച് മാസത്തിനിടെ 19 പേര്‍ക്ക് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. ഈ 19 പേരും മരിച്ചു എന്നതാണ് ഔദ്യോഗിക കണക്ക്. ഇതിനു പുറമേ മൂന്ന് മരണങ്ങള്‍ പേവിഷ ബാധ മൂലമാണെന്ന് കൂടി സംശയിക്കുന്നുണ്ട്.
മരണപ്പെട്ടവരില്‍ കുട്ടികളും ഉള്‍പ്പെടുന്നു.
ഈ മാസം വെറും അഞ്ച് ദിവസമായപ്പോള്‍ രണ്ട് മരണങ്ങള്‍ പേവിഷബാധ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
Content Highlight: Rabies deaths a concern in the state