സ്പോര്‍ട്സ് ഡെസ്‌ക്
സ്പോര്‍ട്സ് ഡെസ്‌ക്
ICC Test Ranking
വിലക്കിന് പിന്നാലെ ഒന്നാമതെത്തി റബാദ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday 13th March 2018 11:33pm

കേപ്ടൗണ്‍: കളിക്കളത്തിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് വിലക്ക് നേരിട്ടതിന് പിന്നാലെ ഐ.സി.സി റാങ്കിംഗില്‍ നേട്ടം കൊയ്ത് ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗീസോ റബാദ. ഐ.സി.സി ടെസ്റ്റ് റാങ്കിംഗില്‍ ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് റബാദയാണ്.

ഓസീസിനെതിരായ മത്സരത്തില്‍ അതിരുവിട്ട ആഹ്ലാദ പ്രകടനത്തിന്റെ പേരിലാണ് റബാദയ്ക്ക് വിലക്ക് നേരിടേണ്ടിവന്നത്. എന്നാല്‍ അതേമത്സരത്തിലെ പ്രകടനമാണ് താരത്തെ റാങ്കിംഗില്‍ ഒന്നാമതെത്തിച്ചത്.


Related News:  ബെസ്റ്റ് വേഴ്സസ് ബെസ്റ്റ്; ആരാധകര്‍ക്ക് ആവേശമായി ഐ.പി.എല്‍ ഔദ്യോഗിക ഗാനം പുറത്ത്


 

രണ്ട് ഇന്നിംഗ്സുകളിലുമായി 11 വിക്കറ്റാണ് താരം സ്വന്തമാക്കിയത്. മത്സരത്തില്‍ ജയത്തോടൊപ്പം പരമ്പരയില്‍ ഒപ്പത്തിനൊപ്പമെത്താനും ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചിരുന്നു.

ബൗളര്‍മാരില്‍ ഇംഗ്ലണ്ടിന്റെ ജയിംസ് ആന്‍ഡേഴ്സനാണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യന്‍ താരങ്ങളായ രവീന്ദ്ര ജഡേജ മൂന്നാമതും ആര്‍.അശ്വിന്‍ നാലാമതുമാണ്.

 

ബാറ്റ്സ്മാന്‍മാരില്‍ സ്റ്റീവ് സ്മിത്തും, വിരാട് കോഹ്ലിയും ഒന്നും രണ്ടും സ്ഥാനങ്ങളില്‍ തുടരുകയാണ്. ബംഗ്ലാദേശ് താരം ഷക്കീബ് അല്‍ ഹസനാണ് ഓള്‍റൗണ്ടര്‍മാരില്‍ ഒന്നാമത്.

Advertisement