തിരുവനന്തപുരം: എന്‍.ഡി.എ തിരുവനന്തപുരത്ത് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ തന്റെ പേര് പരാമര്‍ശിക്കാത്തതില്‍ പിണങ്ങി വേദി വിട്ട് ആര്‍. ശ്രീലേഖ.
വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിയായ ശ്രീലേഖയും നേമത്തെ സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖറും പങ്കെടുത്ത പരിപാടിക്കിടെ കേന്ദ്രമന്ത്രി വോട്ട് അഭ്യര്‍ത്ഥിച്ചത് രാജീവ് ചന്ദ്രശേഖറിന് വേണ്ടി മാത്രമായിരുന്നു. ഇതോടെയാണ് പ്രകോപിതയായ ആര്‍. ശ്രീലേഖ വേദി വിട്ടിറങ്ങിയത്.
അല്‍പസമയത്തിനകം പിന്നാലെയെത്തിയ ബി.ജെ.പി നേതാക്കള്‍ ആര്‍ ശ്രിലേഖയെ അനുനയിപ്പിച്ച് വേദിയിലേക്ക് തിരികെ എത്തിക്കുകയും ചെയ്തു. വേദിയിലുണ്ടായിരുന്ന ബി.ജെ.പി നേതാക്കളെ അതൃപ്തി അറിയിച്ചതിന് ശേഷമാണ് ശ്രീലേഖ വേദി വിട്ടത്.
തിരുവനന്തപുരം മേയര്‍ വി.വി. രാജേഷിനോടും ബി.ജെ.പി സംസ്ഥാനധ്യക്ഷന്‍ കൂടിയായ രാജീവ് ചന്ദ്രശേഖറിനോടും സംസാരിച്ച ശേഷം പുറത്തിറങ്ങിയ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ ജി. സോമനോട് കയര്‍ത്തു സംസാരിക്കുകയും ചെയ്തു.
അനുനയത്തിന് ശ്രമിക്കുമ്പോഴായിരുന്നു ശ്രീലേഖ കയര്‍ത്തു സംസാരിച്ചത്. ഇതിന്റെ ദൃശ്യങ്ങളടക്കം പുറത്തെത്തിയിട്ടുണ്ട്.