ആര്‍.എസ്.സി.ജി.സി.സി സമ്മിറ്റ്: സ്വാഗത സംഘം രൂപീകരണം ഡിസംബര്‍ 28 ന്
Pravasi
ആര്‍.എസ്.സി.ജി.സി.സി സമ്മിറ്റ്: സ്വാഗത സംഘം രൂപീകരണം ഡിസംബര്‍ 28 ന്
ന്യൂസ് ഡെസ്‌ക്
Wednesday, 26th December 2012, 9:57 am

കുവൈത്ത്: രിസാല സ്റ്റഡി സര്‍ക്കിള്‍ ഗള്‍ഫ് ചാപ്റ്റര്‍ സമിതി 2013 ഫെബ്രുവരി 13, 14, 15 തിയ്യതികളില്‍ കുവൈത്തില്‍ സംഘടിപ്പിക്കുന്ന ആര്‍.എസ്.സി.ജി.സി.സി സമ്മിറ്റിന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സ്വാഗത സംഘം രൂപീകരിക്കുന്നു.[]

ഡിസംബര്‍ 28 വെള്ളിയാഴ്ച കാലത്ത് 9 മണിക്ക് ഫര്‍വാനിയ ഐ സി എഫ് ഹാളില്‍ വച്ചാണ് സ്വാഗത സംഘം രൂപീകരണ യോഗം ചേരുന്നത്. കുവൈത്ത് ഐ സി എഫ്, ആര്‍ എസ് സി പ്രവര്‍ത്തകരും നേതാക്കളും സംബന്ധിക്കും.

ഇത് സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ അബ്ദുല്‍ ലതീഫ് സഖാഫി ആധ്യക്ഷം വഹിച്ചു. അബ്ദുല്ല വടകര, എഞ്ചിനീയര്‍ അബൂ മുഹമ്മദ്, റഫീഖ് കൊച്ചനൂര്‍, ശുഐബ് മുട്ടം, സമീര്‍ മുസ്‌ല്യാര്‍, ഹാരിസ് വി. യു, മിസ്അബ് വില്ല്യാപ്പള്ളി സംബന്ധിച്ചു.

മുഹമ്മദ് ബാദുഷ മുട്ടന്നൂര്‍ സ്വാഗതവും സാദിഖ് കൊയിലാണ്ടി നന്ദിയും പറഞ്ഞു.