ആര്‍ എസ് സി ഫ്രീഡം കോള്‍സ്
Pravasi
ആര്‍ എസ് സി ഫ്രീഡം കോള്‍സ്
ന്യൂസ് ഡെസ്‌ക്
Thursday, 15th August 2013, 1:46 pm

[]ദോഹ: “സ്വാതന്ത്ര്യം, സമാധാനം” എന്ന ശീര്‍ഷകത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ആര്‍ എസ് സി ഖത്തര്‍ നാഷണല്‍ കമ്മിറ്റി കള്‍ച്ചറല്‍ വിഭാഗം ഫ്രീഡം കോള്‍സ് പരിപാടികള്‍ സംഘടിപ്പിക്കുന്നു. []

ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ഹാളില്‍ നടക്കുന്ന പ്രോഗ്രാമില്‍  ഫ്രീഡം പഌഡ്ജ്, ഫ്രീഡം ക്വിസ്, ഫ്രീഡം ഡിബേറ്റ്, ഫ്രീഡം സോംഗ്‌സ് തുടങ്ങി വ്യത്യസ്ത പ്രോഗ്രാമുകള്‍ നടക്കും. 16.08.2013 വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് പരിപാടികള്‍ ആരംഭിക്കും.

അഡ്വ. സമദ് പുലിക്കാട്, അഡ്വ. ജാഫര്‍ഖാന്‍ കേച്ചേരി, കോയ കൊണ്‍ോട്ടി, മുജീബ് മാസ്റ്റര്‍ വടക്കേമണ്ണ തുങ്ങിയവര്‍ വിവിധ സെഷനുകളില്‍ സംബന്ധിക്കും. പുരുഷ വിഭാഗം ഫ്രീഡം ക്വിസ് പ്രോഗ്രാം 4.30ന് ഐ സി സി മുംബൈ ഹാളില്‍ നടക്കും.

ക്വിസ് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍  rscqatar@gmail.com എന്ന വിലാസത്തിലോ, 66490786, 33396698 എന്ന നമ്പറുകളിലോ ബന്ധപ്പെടേണ്ടതാണ്.