ആര്‍.കെ നഗര്‍; ദിനകരന് വന്‍ വിജയം
RK Nagar Bypoll
ആര്‍.കെ നഗര്‍; ദിനകരന് വന്‍ വിജയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 24th December 2017, 5:27 pm

 

ചെന്നൈ: ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ അണ്ണാ ഡി.എം.കെയില്‍ നിന്നും പിരിഞ്ഞ് സ്വതന്ത്രനായി മല്‍സരിക്കുന്ന ടി.ടി.വി. ദിനകരന് വന്‍ വിജയം. തുടക്കം മുതലേ ലീഡ് നിലനിര്‍ത്തി മുന്നേറുന്ന ദിനകരന്‍ 86472 വോട്ടുകള്‍ നേടി. 40707 വോട്ടിന്റെ ലീഡാണ് അദ്ദേഹം നേടിയിരിക്കുന്നത്.

47115 വോട്ടുകള്‍നേടിയ അണ്ണാ ഡി.എം.കെയുടെ വി.മധുസൂദനനെ ബഹുദൂരം പിന്നിലാക്കിയാണ് ദിനകരന്റെ വിജയം. 24075 വോട്ട് നേടിയ ഡി.എം.കെ് മൂന്നാമതാണ്. ഡി.എം.കെ ക്ക് കെട്ടിവെച്ച കാശ് നഷടമായേക്കും. പണം കിട്ടാന്‍ 29512 വോട്ടുകളാണ് വേണ്ടിയിരുന്നത്.

അതേസമയം തമിഴ്നാട്ടില്‍ സ്വാധീനമുറപ്പിക്കാന്‍ കരുതലോടെ നീങ്ങിയ ബി.ജെ.പി നോട്ട്ക്കും പുറകില്‍ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. സംസ്ഥാന വൈസ് പ്രസിഡന്റ് കരു നാഗരാജനാണു സ്ഥാനാര്‍ഥി.

അണ്ണാ ഡി.എം.കെയില്‍ ഒ.പി.എസ്-പളനിസ്വാമി വിഭാഗങ്ങളുടെ ലയനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചെന്നു കരുതുന്ന ബിജെപി, സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്നായിരുന്നു ആദ്യ പ്രചാരണമെങ്കിലും പിന്നീട് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയായിരുന്നു.