നുണ പരിശോധനയ്ക്ക് വിധേയനാകില്ലെന്ന് ആര്‍ ബാലകൃഷ്ണപിള്ള
Daily News
നുണ പരിശോധനയ്ക്ക് വിധേയനാകില്ലെന്ന് ആര്‍ ബാലകൃഷ്ണപിള്ള
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th October 2014, 12:28 pm

balakrishnappilla[]കോട്ടയം: വാളകത്ത് അധ്യാപകനെ ആക്രമിച്ച കേസില്‍ താന്‍ നുണ പരിശോധനയ്ക്ക് വിധേയനാകില്ലെന്ന് കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള. ആരോഗ്യസ്ഥിതി മോശമായതിനാലാണ് നുണ പരിശോധയ്ക്ക് തയ്യാറാവാത്തതെന്നും പിള്ള പറഞ്ഞു. കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേസില്‍ നുണപരിശോധനയ്ക്ക് വിധേയനാകണമെന്ന് ആരും തന്നോട് ആവശ്യപ്പെട്ടിട്ടില്ല. തനിക്ക് 80 വയസായെന്നും ഇനിയാണോ നുണ പരിശോധനയെന്നും ബാലകൃഷ്ണപിള്ള ചോദിച്ചു.

തന്നെ ആക്രമിച്ചത് ബാലകൃഷ്ണപിള്ളയുടെ അറിവോട് കൂടിയാണെന്നാണ് അധ്യാപകന്റെ മൊഴി. അധ്യാപകനെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ബാലകൃഷ്ണപിള്ളയെയും മകനും എം.എല്‍.എയുമായ കെ.ബി.ഗണേഷ്‌കുമാറിനെയും സി.ബി.ഐ സംഘം ചോദ്യം ചെയ്തിരുന്നു.

2011 സെപ്തംബര്‍ 27ന് രാത്രി 10 മണിയോടെയാണ് കൃഷ്ണകുമാറിനെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ വാളകം എം.എല്‍.എ ജംഗ്ഷനില്‍ കണ്ടെത്തിയത്. ആര്‍. ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള രാമവിലാസം സ്‌കൂളിലെ ചരിത്രാധ്യാപകനാണ് കൃഷ്ണകുമാര്‍.