എഡിറ്റര്‍
എഡിറ്റര്‍
കള്ളപ്പണം വെളുപ്പിക്കല്‍: മൂന്ന് ബാങ്കുകള്‍ക്കെതിരെ റിസര്‍വ്വ് ബാങ്കിന്റെ പിഴ
എഡിറ്റര്‍
Monday 10th June 2013 6:15pm

banks...

ന്യൂദല്‍ഹി: കള്ളപ്പണം വെളുപ്പിച്ച കുറ്റത്തിന് മൂന്ന് സ്വകാര്യ ബാങ്കുകള്‍ക്ക് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പിഴ. ആക്‌സിസ്, എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ ബാങ്കുകള്‍ക്കാണ് ആര്‍.ബി.ഐ പിഴ ചുമത്തിയത്.

കെ.വൈ.സി വ്യവസ്ഥകള്‍ ലംഘിച്ച കുറ്റത്തിനാണ് പിഴ ചുമത്തുന്നതെന്ന് റിസര്‍വ്വ് ബാങ്ക് അറിയിച്ചു.  ഐ.സി.സി.ഐ ബാങ്കിന് ഒരു കോടി രൂപ, ആക്‌സിസ് ബാങ്കിന് അഞ്ച് കോടി രൂപ, എച്ച്.ഡി.എഫ്.സി ബാങ്കിന് 4.5 കോടി രൂപ എന്നിങ്ങനെയാണ് ആര്‍.ബി.ഐ പിഴ ചുമത്തിയിട്ടുള്ളത്.

സ്വകാര്യ ബാങ്കുകള്‍ കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന് അടുത്തിടെ ഒരു വാര്‍ത്താ വെബ്‌സൈറ്റായ കോബ്ര പോസ്റ്റ് പുറത്ത് വിട്ടിരുന്നു. എസ്.ബി.ഐ, കാനറ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, തുടങ്ങിയ 24 ഓളം സ്ഥാപനങ്ങള്‍ കള്ളപ്പണം വെളുപ്പിക്കുന്നതായുള്ള വാര്‍ത്തയാണ് കോബ്ര പോസ്റ്റ് പുറത്തു വിട്ടിരുന്നത്. ഒളിക്യാമറാ ഓപ്പറേഷനിലൂടെയായിരുന്നു
ഈ വിവരം പുറത്തെത്തിച്ചത്.

കഴിഞ്ഞ ആറുമാസമായി യു.പി, രാജസ്ഥാന്‍, ഹരിയാന,ദല്‍ഹി, ആന്ധ്രപ്രദേശ്, കര്‍ണാടക, തുടങ്ങിയ  സംസ്ഥാനങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ നിന്നാണ് ഇത് കണ്ടെത്തിയതെന്ന്‌ കോബ്രാ പോസ്റ്റ് വെളിപ്പെടുത്തിയിരുന്നത്.

എന്നാല്‍ ഇത് അടിസ്ഥാന രഹിതമാണെന്നും, ഇതിന് തെളിവുകളില്ലെന്നും റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.

എസ്.ബി.ഐ ഉള്‍പ്പെടെയുള്ള പൊതുമേഖലാ ബാങ്കുകള്‍ കള്ളപ്പണം വെളിപ്പിക്കുന്നു: തെളിവ് ഇതാ!

Advertisement