2027 ലെ ഏകദിന ലോകകപ്പിനുള്ള രോഹിത് ശര്‍മയുടെയും വിരാട് കോഹ്‌ലിയുടെയും സാധ്യതകള്‍ക്ക് ഫിറ്റ്‌നസും ഫോം പ്രശ്‌നങ്ങളും തടസമാകുമെന്ന് മുന്‍ ഇന്ത്യ ഓള്‍റൗണ്ടര്‍ ആര്‍. അശ്വിന്‍. ഇരു താരങ്ങളും സ്വയം മെച്ചപ്പെടാന്‍ വേണ്ട എല്ലാ കാര്യങ്ങളും ചെയ്യണമെന്ന് അശ്വിന്‍ ചൂണ്ടിക്കാട്ടി.
‘വിരാടിന്റെ ഫിറ്റ്‌നസ് മികച്ചതായിരുന്നു. മുന്‍കാലങ്ങളില്‍ രോഹിതിന് ഹാംസ്ട്രിങ് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. സ്വയം മെച്ചപ്പെടാന്‍ അദ്ദേഹം തുടര്‍ന്നും പ്രവര്‍ത്തിക്കേണ്ടതുണ്ട്. കാരണം ഈ രണ്ടില്‍ ഒരാള്‍ക്ക് പരിക്കേറ്റാല്‍ അത് യുവതാരങ്ങള്‍ക്ക് അവസരമാകും. ലോകകപ്പ് അടുത്തുവരുമ്പോള്‍ അങ്ങനെ സംഭവിക്കാന്‍ സാധ്യതയില്ല. അതിനാല്‍ രോഹിത് ആ ബോക്‌സുകളില്‍ ടിക്ക് ചെയ്തുകൊണ്ടിരിണം,’ അശ്വിന്‍ പറഞ്ഞു.
എന്നാല്‍ അഫ്ഗാനിസ്ഥാനെതിരെ വരാനിരിക്കുന്ന മൂന്ന് ഏകദിന മത്സരങ്ങളടങ്ങുന്ന പരമ്പരയില്‍ നിന്ന് വിരാട് കോഹ്‌ലി പരിക്ക് മൂലം പുറത്തായിരുന്നു. രോഹിത് ശര്‍മയ്ക്കും സമാന സ്ഥിതിയാണ്. ഐ.പി.എല്ലില്‍ ചാമ്പ്യനായ വിരാടിന് ഫൈനലിലാണ് ഹാംസ്ട്രിങ് പരിക്ക് പറ്റിയത്.
അതേസമയം പരിക്കില്‍ നിന്ന് മോചിതരായി ഇരു താരങ്ങളും ടീമില്‍ തിരിച്ചെത്തി മികച്ച പ്രകടനം നടത്തുമെന്നാണ് ആരാധകരും വിശ്വസിക്കുന്നത്. ടി-20, ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് വിരമിച്ച വിരാടും രോഹിത്തും ഏകദിന ലോകകപ്പാണ് ലക്ഷ്യം വെക്കുന്നത്. 2023ല്‍ നഷ്ടപ്പെട്ട കപ്പ് വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷ.
Content Highlight: R Ashwin Talking About Virat Kohli And Rohit Sharma