ഈ പരമ്പരയില്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്താന്‍ കഴിയില്ല: ആര്‍. അശ്വിന്‍
Sports News
ഈ പരമ്പരയില്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്താന്‍ കഴിയില്ല: ആര്‍. അശ്വിന്‍
ശ്രീരാഗ് പാറക്കല്‍
Monday, 15th December 2025, 7:30 pm

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ടി-20 പരമ്പരയില്‍ ഓപ്പണറും വൈസ് ക്യാപ്റ്റനുമായി ശുഭ്മന്‍ ഗില്‍ മോശം പ്രകടനമാണ് നടത്തുന്നത്. ഇതോടെ മുമ്പ് ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിങ്ങില്‍ മിന്നും പ്രകടനം നടത്തിയ മലയാളി താരം സഞ്ജു സാംസണെ ടീമിലെടുക്കാനും ഗില്ലിനെ ഒഴിവാക്കാനും പല സീനിയര്‍ താരങ്ങളും ക്രിക്കറ്റ് അനലിസ്റ്റുകളും പറഞ്ഞിരുന്നു.

എന്നാല്‍ ഗില്‍ വൈസ് ക്യാപ്റ്റനാണെന്നും പരമ്പരയില്‍ ഗില്ലിനെ ഒഴിവാക്കുന്നത് ബുദ്ധിമുട്ടാണെന്നും പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ആര്‍. അശ്വിന്‍. വൈസ് ക്യാപ്റ്റനെ എങ്ങനെ പുറത്താക്കുമെന്നും ആ തീരുമാനം എടുക്കേണ്ടി വന്നാല്‍ ഈ പരമ്പരയില്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നും മുന്‍ സ്പിന്നര്‍ പറഞ്ഞു. മാത്രമല്ല അഞ്ച് മത്സരങ്ങളില്‍ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ചില്ലെങ്കില്‍ ഒരു തീരുമാനം എടുക്കേണ്ടിവരുമെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

ശുഭ്മൻ ഗിൽ. Photo: BhullanYadav/x.com

‘എനിക്ക് അല്‍പം ആശങ്കയുണ്ട്. ശുഭ്മന്‍ ഓപ്പണര്‍ മാത്രമല്ല, വൈസ് ക്യാപ്റ്റനുമാണ്. വൈസ് ക്യാപ്റ്റനെ എങ്ങനെ പുറത്താക്കും? അത് ബുദ്ധിമുട്ടുള്ള ഒരു തീരുമാനമായിരിക്കും. ആ തീരുമാനം എടുക്കേണ്ടിവന്നാല്‍, ഈ പരമ്പരയില്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്താന്‍ കഴിയില്ല, കാരണം വൈസ് ക്യാപ്റ്റനെ ഒഴിവാക്കുന്നത് നല്ലതല്ല. മുന്‍കാലങ്ങളില്‍ വൈസ് ക്യാപ്റ്റന്മാരെ ഒഴിവാക്കിയിട്ടുണ്ടോ എന്ന് നിങ്ങള്‍ക്ക് ചോദിക്കാം. അഞ്ച് മത്സരങ്ങളില്‍ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചില്ലെങ്കില്‍, ഒരു തീരുമാനം എടുക്കേണ്ടിവരും,’ അശ്വിന്‍ പറഞ്ഞു.

സഞ്ജു സാംസണ്‍. Photo: BCCI/x.com

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി-20 മത്സരത്തില്‍ 28 പന്തില്‍ അഞ്ച് ഫോറട
ക്കം 28 റണ്‍സാണ് ഗില്ലിന്റെ സംഭാവന. രണ്ടാം മത്സരത്തില്‍ പൂജ്യം റണ്‍സിനാണ് താരം മടങ്ങിയത്. പ്രോട്ടിയാസിനെതിരായ ആദ്യ മത്സരത്തില്‍ നാല് റണ്‍സായിരുന്നു വൈസ് ക്യാപ്റ്റന്‍ നേടിയത്. അതേസമയം ഓപ്പണിങ് പൊസിഷനില്‍ മൂന്ന് സെഞ്ച്വറിയടക്കം നേടിയ സഞ്ജുവിനെ തഴയുന്നതില്‍ വലിയ ചര്‍ച്ചകളാണ് നിലവില്‍ നടന്നുകൊണ്ടിരിക്കുന്നത്.

പരമ്പരയിലെ നാലാമത്തെ മത്സരം ഡിസംബര്‍ 17ന് എകാന ക്രിക്കറ്റ് സ്റ്റേഡയത്തിലാണ് നടക്കുക. നിലവില്‍ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുമ്പിലാണ്. അടുത്ത മത്സരത്തിലും വിജയം സ്വന്തമാക്കി പരമ്പര തൂക്കാനാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നത്.

Content Highlight: R Ashwin Talking About Shubhman Gill And Sanju Samson

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ