അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും വിജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്. വിജയത്തിന് പിന്നാലെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനെക്കുറിച്ചും റിഷബ് പന്തിനെക്കുറിച്ചും സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍.
വരാനിരിക്കുന്ന 2027 ഏകദിന് ലോകകപ്പിന് മുന്നോടിയായി കെ.എല്‍. രാഹുല്‍ ആയിരിക്കണം ഫസ്റ്റ് ചോയ്സ് കീപ്പറെന്നും ഇഷാന്‍ കിഷനെ ബാക് അപ് ഓപ്ഷനാക്കണമെന്നും അശ്വിന്‍ ചൂണ്ടിക്കാട്ടി. ലോകകപ്പില്‍ റിഷബ് പന്തിനെ കൈവിടുന്നത് ന്യായമാണെന്ന് തനിക്ക് തോന്നുന്നില്ലെന്നും അഫ്ഗാനിസ്ഥാനെതിരായ പ്രകടനത്തിന്റെ മികവില്‍ ഇഷാന്‍ കിഷന് ലോകകപ്പ് ടീമില്‍ അവസരം കൊടുക്കുന്നത് തെറ്റായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.
‘കെ.എല്‍. രാഹുല്‍ ആയിരിക്കും ഫസ്റ്റ് ചോയ്സ് കീപ്പര്‍, ഇഷാന്‍ കിഷന് ലോകകപ്പിനുള്ള ബാക്കപ്പ് കീപ്പറാകാന്‍ സാധ്യതയുണ്ട്. പക്ഷേ, സൗത്ത് ആഫ്രിക്കയിലാണ് ലോകകപ്പ് നടക്കുന്നത് എന്നുവെച്ച് റിഷബ് പന്തിനെ ഇത്ര പെട്ടെന്ന് കൈവിടുന്നത് ന്യായമാണെന്ന് ഞാന്‍ കരുതുന്നില്ല. ഏകദിനങ്ങളില്‍ മധ്യനിരയില്‍ പന്ത് മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. കിഷനും മികച്ച പ്രകടനമാണ് നടത്തിയത്, പക്ഷേ അവന്റെ കാര്യത്തിലൊരു എടുത്തുചാട്ടം വേണ്ടെന്ന് തോന്നുന്നു.ഇഷാന്‍ കിഷന്‍
അഫ്ഗാനിസ്ഥാന് ഇവിടെ നേരിടേണ്ടി വന്നത് ഒരു ബൗളിങ് ആക്രമണമല്ല. യാഥാര്‍ത്ഥത്തില്‍ ഒതൊരു കുറഞ്ഞ നിലവാരമുള്ള ആക്രമണമായിരുന്നു. അഫ്ഗാനിസ്ഥാനെ തകര്‍ത്തതിന്റെ പേരില്‍ ഇഷാന്‍ കിഷന് ലോകകപ്പ് ടീമില്‍ അവസരം കൊടുക്കുന്നത് തെറ്റായ തീരുമാനമാണ്. ഇത്ര നേരത്തെ തന്നെ അങ്ങനെയൊരു തീരുമാനം എടുക്കരുത്,’ അശ്വിന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.5 ഓവറില്‍ 402 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്‍ 44.3 ഓവറില്‍ 232 റണ്‍സിന് തകര്‍ന്നടിയുകയായിരുന്നു.
വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ മിന്നും പ്രകടനമാണ് നടത്തിയത്. 79 പന്തില്‍ 125 റണ്‍സാണ് നാലാമനായി എത്തിയ താരത്തിന്റെ സമ്പാദ്യം. ഏഴ് പന്തില്‍ 14 ഫോറുകളുമാണ് വിക്കറ്റ് കീപ്പറുടെ ബാറ്റില്‍ നിന്ന് പിറന്നത്. 158.23 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ്.
അതേസമയം ഇരുവരും തമ്മിലുള്ള അവസാന മത്സരം ജൂണ്‍ 20ന് ചിദംബരം സ്റ്റേഡിയത്തില്‍ നടക്കും.
Content Highlight: R Ashwin Talking About Indian Wicket Keeper Batter Ishan Kishan