ഇന്ത്യന്‍ ടീമിന്റെ അടുത്ത തലമുറയുടെ എക്‌സ് ഫാക്ടര്‍ കളിക്കാരന്‍; തുറന്ന് പറഞ്ഞ് അശ്വിന്‍
Sports News
ഇന്ത്യന്‍ ടീമിന്റെ അടുത്ത തലമുറയുടെ എക്‌സ് ഫാക്ടര്‍ കളിക്കാരന്‍; തുറന്ന് പറഞ്ഞ് അശ്വിന്‍
ശ്രീരാഗ് പാറക്കല്‍
Tuesday, 30th December 2025, 5:15 pm

വെടിക്കെട്ട് ബാറ്റര്‍ അഭിഷേക് ശര്‍മ ഇന്ത്യന്‍ ക്രിക്കറ്റിന്റെ അടുത്ത തലമുറയുടെ എക്‌സ് ഫാക്ടര്‍ കളിക്കാരനാണെന്ന് ആര്‍. അശ്വിന്‍. 2025ലെ ഇന്ത്യയുടെ മികച്ച കളിക്കാരനാണ് അഭിഷേക് ശര്‍മയെന്നും താരം ഇന്ത്യയുടെ പവര്‍പ്ലേ ബാറ്റിങ്ങില്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും അശ്വിന്‍ ചൂണ്ടിക്കാണിച്ചു. മാത്രമല്ല 2025ല്‍ ഇന്ത്യയുടെ പ്ലയര്‍ ഓഫ് ദി ഇയര്‍ പുകരസ്‌കാരം അഭിഷേകിന് ലഭിക്കുമെന്ന് മുന്‍ സ്പിന്നര്‍ കൂട്ടിച്ചേര്‍ത്തു.

അഭിഷേക് , Photo: BCCI/X.COM

‘വെറുമൊരു ക്രിക്കറ്റ് താരമായല്ല അഭിഷേക് ശര്‍മയുടെ വരവ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ അടുത്ത തലമുറയുടെ എക്‌സ് ഫാക്ടര്‍ കളിക്കാരനാണ് അഭിഷേക് ശര്‍മ. 2025ലെ ഇന്ത്യയുടെ മികച്ച കളിക്കാരനാണ് അഭിഷേക് ശര്‍മ. അവന്‍ ഇന്ത്യയുടെ പവര്‍പ്ലേ ബാറ്റിങ്ങില്‍ വലിയ പങ്ക് വഹിക്കുന്നു. അഭിഷേക് ശര്‍മ ഒരു വെടിക്കെട്ട് ബാറ്ററാണ്.

വൈറ്റ്-ബോള്‍ ക്രിക്കറ്റിന്റെ മറ്റ് ഫോര്‍മാറ്റുകളില്‍ അദ്ദേഹത്തെ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവന്റെഡ്-ബോള്‍ യോഗ്യതകള്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നു. അഭിഷേക് ശര്‍മയായിരിക്കും ഇന്ത്യയുടെ പുരുഷ ടീമിന്റെ പ്ലെയര്‍ ഓഫ് ദ ഇയര്‍,’ അശ്വിന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

2024ല്‍ ഇന്ത്യയ്ക്ക് വേണ്ടി ടി-20യിലാണ് അഭിഷേക് അരങ്ങേറ്റം കുറിച്ചത്. നിലവില്‍ ടി-20യില്‍ മാത്രം അവസരം ലഭിച്ച അഭിഷേക് 33 മത്സരങ്ങളില്‍ നിന്ന് 1115 റണ്‍സാണ് അടിച്ചെടുത്തത്. 135 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരം നേടി. 36.0 എന്ന ആവറേജും 188 എന്ന സ്‌ട്രൈക്ക് റേറ്റുമാണ് താരത്തിനുള്ളത്. കുട്ടി ക്രിക്കറ്റില്‍ ഇതുവരെ രണ്ട് സെഞ്ച്വറികള്‍ നേടാന്‍ താരത്തിന് സാധിച്ചു. ആറ് അര്‍ധ സെഞ്ച്വറിയും അഭിഷേകിന്റെ അക്കൗണ്ടിലുണ്ട്. 107 ഫോറും 73 സിക്‌സും അഭിഷേക് അടിച്ചെടുത്തിട്ടുണ്ട്.

2025ലെ എ.സി.സി ഏഷ്യാ കപ്പിലും ഓപ്പണര്‍ മിന്നുന്ന ഫോമാണ് പുറത്തെടുത്തത്. ഏഴ് മത്സരങ്ങളില്‍ നിന്ന് 200 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റില്‍ അഭിഷേക് 314 റണ്‍സ് നേടിയിരുന്നു. ഒരു ടി-20 ഏഷ്യാ കപ്പ് പതിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോഡ് തിരുത്തിയെഴുതിയായിരുന്നു അഭിഷേക് തകര്‍പ്പന്‍ പ്രകടനം നടത്തിയത്. മാത്രമല്ല 2025ലെ അന്താരാഷ്ട്ര ടി-20 ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടവും അഭിഷേകിനാണ്. 21 ഇന്നിങ്‌സില്‍ നിന്ന് 859 റണ്‍സാണ് താരം നേടിയത്.

Content Highlight: R. Ashwin Talking About Abhishek Sharma

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ