‘റിഷബ് പന്തിലുള്ള എന്റെ പ്രതീക്ഷകള്‍ ഇതുവരെ പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ല. എന്നോട് ക്ഷമിക്കുക. മത്സരം നിങ്ങളുടെ കൈപ്പിടിയിലായിരിക്കുമ്പോള്‍ ‘റിഷബ് അങ്ങനെയാണ് കളിക്കുന്നത്’ എന്ന് പറയുന്നത് വെറും ന്യായീകരണങ്ങള്‍ മാത്രമാണ്. ടീമിന് അപ്പോള്‍ എന്താണ് ആവശ്യം എന്നതിനാണ് പ്രാധാന്യം.
റിഷബ് പന്ത്
സിഡ്‌നിയിലും ബ്രിസ്‌ബേനിലും റിഷബ് മികച്ച ഇന്നിങ്‌സുകള്‍ കളിച്ചിട്ടുണ്ട്, എന്നാല്‍ വാഷിങ്ടണ്‍ സുന്ദറും ഷാര്‍ദുല്‍ താക്കൂറും ഇല്ലാതെ നിങ്ങള്‍ക്ക് ആ മത്സരം ജയിക്കാന്‍ കഴിയില്ലായിരുന്നു.
ടെസ്റ്റിന്റെ അവസാന സെഷനില്‍ ഒരു മത്സരം കെട്ടിപ്പടുക്കാനും ജയിക്കാനും 11 കളിക്കാര്‍ വേണം, എന്നാല്‍ അത് തോല്‍ക്കാന്‍ വിഡ്ഢിത്തം നിറഞ്ഞ ഒരു നിമിഷം മാത്രം മതി.’ അദ്ദേഹം പറഞ്ഞു.
പന്തിന് ടീം മാനേജ്‌മെന്റ് നല്‍കുന്ന അമിത സ്വാതന്ത്ര്യത്തെയും ആനുകൂല്യങ്ങളെയും അശ്വിന്‍ വിമര്‍ശിച്ചു. ഒരു താരത്തിനും പ്രത്യേക പരിഗണന നല്‍കരുത് എന്നാണ് അശ്വിന്‍ ആവശ്യപ്പെട്ടത്.
‘ഒരു കളിക്കാരന് മാത്രം പ്രത്യേക പരിഗണന നല്‍കരുത്. വണ്‍സ് ഇന്‍ എ ജെനറേഷന്‍ പ്ലെയര്‍ എന്ന പിന്തുണ നല്‍കുകയാണെങ്കില്‍ അത് എല്ലാവര്‍ക്കും നല്‍കണം. യശസ്വി ജയ്‌സ്വാളും അങ്ങനെ ഒരു കളിക്കാരനാണ്. എനിക്ക് പറയാനുള്ളത് ഇത്രമാത്രം, റിഷബ് പരിചയസമ്പന്നനാണ്, 50 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. അവന്‍ കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ട്.’, അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.
വിരേന്ദര്‍ സെവാഗും ആദം ഗില്‍ക്രിസ്റ്റും ആക്രമണോത്സുക ക്രിക്കറ്റാണ് കളിച്ചത്. എന്നാല്‍ മാര്‍ക്കോ യാന്‍സനെപ്പോലെയുള്ള ബൗളര്‍മാര്‍ക്കെതിരെ ടീം 500 റണ്‍സിന് പിന്നില്‍ നില്‍ക്കുമ്പോള്‍ ക്രീസില്‍ നിന്ന് സ്റ്റെപ്പ് ഔട്ട് ചെയ്ത് അനാവശ്യമായയി വിക്കറ്റ് കളയുന്ന ശീലം അവര്‍ക്കില്ലായിരുന്നുവെന്നും അശ്വിന്‍ വിമര്‍ശിച്ചു.
Content highlight: R Ashwin slams Rishabh Pant after IND – SL series