2026 ടി – 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണും ഇടം പിടിച്ചിട്ടുണ്ട്. താരമായിരിക്കും ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ഓപ്പണര്‍. ഇപ്പോള്‍ ഇതിന് കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആര്‍. അശ്വിന്‍.
2026 ടി – 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണും ഇടം പിടിച്ചിട്ടുണ്ട്. താരമായിരിക്കും ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ഓപ്പണര്‍. ഇപ്പോള്‍ ഇതിന് കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആര്‍. അശ്വിന്‍.
സഞ്ജു ടീമില്‍ ഇടം പിടിച്ചതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ ശുഭ്മന്‍ ഗില്ലിന് പരിക്കേറ്റതിനാലാണ് അത് സംഭവിച്ചത് എന്നതില്‍ സങ്കടമുണ്ടെന്നും താരം പറഞ്ഞു. ഗില്ലിന്റെ പരിക്കാണ് സഞ്ജുവിനെ തിരികെ ഓപ്പണിങ്ങില്‍ എത്തിച്ചതെന്ന് മനസിലാക്കാന്‍ റോക്കറ്റ് സയന്‍സിന്റെ ആവശ്യമില്ലെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

ആര്‍. അശ്വിന്‍. Photo: Johns/x.com
‘സൗത്ത് ആഫ്രിക്കക്ക് എതിരെയുള്ള പരമ്പരയില്‍ ശുഭ്മന്‍ ഗില്‍ പരിക്കേറ്റ പുറത്തായി. അതോടെ സഞ്ജുവായിരിക്കും ലോകകപ്പില്‍ കളിക്കുന്നത് എന്ന വ്യക്തമായി. അത് മനസിലാക്കാന്‍ റോക്കറ്റ് സയന്‍സിന്റെ ആവശ്യമില്ല. 15- 20 വര്‍ഷം ഇന്ത്യന്‍ ടീമില്‍ കളിച്ച എനിക്ക് ഇത്തരം കാര്യങ്ങള്‍ നേരിട്ട് കണ്ട് പരിചയമുണ്ട്.
ഗില്ലിന് പരിക്കേറ്റതും സഞ്ജു അവനിലേക്ക് എത്തിയതും എളുപ്പത്തില്‍ എടുത്ത തീരുമാനം മാത്രമല്ല, അതൊരു നിമിത്തം കൂടിയാണ്. ചില കാര്യങ്ങള്‍ സംഭവിക്കുമെന്ന് നേരത്തെ തന്നെ നിശ്ചയിക്കപ്പെട്ടതുപോലെയാണ് എനിക്ക് തോന്നിയത്. സഞ്ജുവിന് ആ അവസരം ലഭിച്ചതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്. പക്ഷേ, അതൊരു പരിക്ക് കാരണമാണ് എന്നതില്‍ സങ്കടമുണ്ട്,’ അശ്വിന്‍ പറഞ്ഞു.

സഞ്ജു സാംസൺ . Photo: BCCI/x.com
സഞ്ജുവിന്റെ യാത്ര താന്‍ തുടക്കം മുതല്‍ ശ്രദ്ധിക്കുന്നുണ്ടെന്നും എന്നാല്‍ അന്നുമുതല്‍ ഇതുവരെ താരത്തിന് തുടര്‍ച്ചയായ അവസരങ്ങള്‍ ലഭിച്ചിരുന്നില്ലെന്നും അശ്വിന്‍ പറഞ്ഞു. എന്നാല്‍ ഒടുവില്‍ അവസരം കിട്ടിയപ്പോള്‍, ഒരു മാച്ച് വിന്നിങ് പ്രകടനത്തിലൂടെ അവന്‍ അത് തെളിയിച്ചു.
അതുകൊണ്ട് തന്നെ അവന് എന്നെങ്കിലും അവസരം ലഭിക്കുമെന്ന് ഉറപ്പായിരുന്നു. ടീമിനെ പ്രഖ്യാപിക്കുമ്പോള്‍ ഗില്ലിനെയാണ് ഞാന്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, സഞ്ജുവിന് അവസരം കിട്ടി. താന്‍ മുന്‍കൂട്ടി കണ്ട കാര്യം ഒടുവില്‍ യാഥാര്‍ത്ഥ്യമായതില്‍ സന്തോഷം തോന്നിയെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: R. Ashwin says that he is happy in Sanju Samson getting chance but it is due to a injury